Latest NewsHealth & Fitness

എത്ര കൂടിയ പ്രമേഹമായാലും ഈ വെണ്ടയ്ക്ക പ്രയോഗം ഫലം ചെയ്യും

പ്രമേഹം വര്‍ദ്ധിയ്ക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

പ്രമേഹം ഇപ്പോൾ സർവ സാധാരണമാണ്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ക്കു പോലും, എന്തിന് കുട്ടികള്‍ക്കു പോലും ഇത്തരം രോഗങ്ങള്‍ വരുന്നുണ്ട്. രക്തത്തില്‍ പഞ്ചാസരയുടെ അളവു വര്‍ദ്ധിയ്ക്കുന്നതും ഇതനുസരിച്ച്‌ ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കപ്പെടാത്തതുമെല്ലാം ഇതിനുള്ള കാരണങ്ങളാണ്. പ്രമേഹം വര്‍ദ്ധിയ്ക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. കിഡ്‌നി പ്രശ്‌നം, ഹൃദയ പ്രശ്‌നം തുടങ്ങിയ പല രോഗാവസ്ഥകളിലേയ്ക്കും ശരീരം ചെന്നെത്തുകയും ചെയ്യും.

പ്രമേഹത്തിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പാരമ്പര്യം മുതല്‍ ഭക്ഷണ ശീലങ്ങളും വ്യായാമക്കുറവും സ്‌ട്രെസുമെല്ലാം ഉള്‍പ്പെടുന്നു. പാരമ്പര്യമായി പ്രമേഹമുള്ളവര്‍ക്ക് ഇതു വരാനുള്ള സാധ്യത ഇരട്ടിയാണ്. പ്രമേഹത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണ നിയന്ത്രണം കൃത്യമായ ഭക്ഷണ നിയന്ത്രണവും വ്യായാമവുമെല്ലാം ഈ രോഗത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും.

പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. ഇവ ഉപയോഗിച്ചുള്ള വീട്ടു വൈദ്യങ്ങളുമുണ്ട്. ഇന്‍സുലിന്‍ കുത്തി വയ്പ്പു പോലുള്ള കാര്യങ്ങളിലേയ്ക്കു പോകാതെ ഈ പ്രശ്‌നം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ചിലത്. ഇത്തരത്തിലെ ചില കാര്യങ്ങളെക്കുറിച്ചറിയൂ, പ്രമേഹ രോഗികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒന്നാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക ഉപയോഗിച്ചു പല തരത്തിലും പ്രമേഹത്തില്‍ നിന്നും മുക്തി നേടാന്‍ സാധിയ്ക്കും.

വെണ്ടയ്ക്ക വെള്ളത്തില്‍ മുറിച്ച്‌ അല്‍പ നേരം കഴിഞ്ഞ് ഈ വെള്ളം കുടിയ്ക്കുന്നത് പ്രമേഹത്തില്‍ നിന്നും രക്ഷ നല്‍കുന്ന ഒന്നാണ്. വെണ്ടയ്ക്ക, കഞ്ഞി വെള്ളം എന്നിവ ഉപയോഗിച്ചും പ്രമേഹ നിയന്ത്രണത്തിനു പറ്റിയ മരുന്നുണ്ടാക്കാം. അരി നല്ലപോലെ തിളച്ച വെള്ളമോ അരി വാര്‍ത്തെടുക്കുന്ന കഞ്ഞിവെള്ളമോ എടുക്കാം. കഞ്ഞിവെള്ളം എടുക്കുന്ന ശീലമില്ലെങ്കില്‍ അരി നല്ലപോലെ വെന്തുവരുമ്പോഴുള്ള വെള്ളം എടുക്കാം. ഈ വെള്ളത്തിലേയ്ക്ക് നാലഞ്ചു വെണ്ടയ്ക്ക അരിഞ്ഞിടുക. വട്ടത്തില്‍ അരിഞ്ഞിട്ടാല്‍ മതി.

ഒരു ഗ്ലാസ് വെള്ളത്തില്‍ നാലഞ്ചു വെണ്ടയ്ക്ക എന്നതാണ് കണക്ക്. ഈ വെള്ളം നാലഞ്ചു മണിക്കൂറോ രാത്രി മുഴുവനോ വച്ചിരിയ്ക്കുക. വെണ്ടയ്ക്കയിലെ പോഷകങ്ങള്‍ ഇതിലേയ്ക്ക് ഇറങ്ങാനാണിത്. പിന്നീട് ഈ വെള്ളം ഊറ്റിയെടുത്തു കുടിയ്ക്കാം. വെണ്ടയ്ക്ക വേണമെങ്കില്‍ പിഴിഞ്ഞൊഴിച്ച്‌ ഈ വെള്ളം കുടിയ്ക്കുകയുമാകാം. ഇത് ദിവസവും അല്‍പകാലം അടുപ്പിച്ചു ചെയ്യുന്നത് ഏറെ നല്ലതാണ്. രാവിലെ വെറുംവയറ്റില്‍ ഏറെ ഗുണം നല്‍കുന്ന ഒന്നാണിത്. രാവിലെ വെറുംവയറ്റില്‍ കാല്‍ ഗ്ലാസ് റാഡിഷ് ജ്യൂസ്‌ കുടിയ്ക്കുന്നത് പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്ന ഒന്നാണ്.

രാവിലെ വെറുംവയറ്റില്‍ ഇതു കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് കുടിച്ച ശേഷം അര മണിക്കൂര്‍ ശേഷം മാത്രം ഭക്ഷണം കഴിയ്ക്കുക. ഇതും രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്. തൈരും തേനും ചേര്‍ത്തു കഴിച്ചാലും പ്രമേഹത്തിന് നല്ലൊരു മരുന്നാണ്. 1 ടേബിള്‍ സ്പൂണ്‍ തൈരും ഇത്ര തന്നെ തേനും കലര്‍ത്തി കഴിയ്ക്കാം. വെറും വയറ്റില്‍ കഴിച്ചാല്‍ ഏറെ ഗുണകരമാണ്. ഇതും പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button