ErnakulamKeralaNattuvarthaNews

സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി : സംഭവം കോതമംഗലത്ത്

ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആയക്കാട് സ്വദേശി ഹസനുലിന്റെ കാലിലൂടെയാണ് ബസ് കയറിയിറങ്ങിയത്

കോതമം​ഗലം: സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആയക്കാട് സ്വദേശി ഹസനുലിന്റെ കാലിലൂടെയാണ് ബസ് കയറിയിറങ്ങിയത്.

Read Also : സ്ത്രീധനമായി ഫോർച്യൂണർ ആവശ്യപ്പെട്ടു, നൽകിയത് വാഗൺ ആർ: വിവാഹത്തിൽ നിന്ന് പിന്മാറിയ വരനെതിരെ കേസ്

കോതമംഗലം കോട്ടപ്പടി സ്കൂൾ കവലയിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം. സഹപാഠികൾക്കൊപ്പം ബസ് കയറുവാൻ വരുമ്പോൾ ആണ് അപകടം നടന്നത്.

കോട്ടപ്പടി വഴി കോതമംഗലത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ പിൻ ചക്രം ഹസനുലിൻ്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. കാലിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button