Latest NewsNewsMobile PhoneTechnology

ചൈനീസ് വിപണിയിൽ തരംഗം സൃഷ്ടിക്കാൻ വിവോ വൈ53ടി, വിലയും സവിശേഷതയും ഇങ്ങനെ

6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെ വൈ സീരീസിലെ ഏറ്റവും ഹാൻഡ്സെറ്റ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. വിവോ വൈ53ടി സ്മാർട്ട്ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ഡിസൈനിനോടൊപ്പം, ഒട്ടനവധി ഫീച്ചറുകളും ഈ ഹാൻഡ്സെറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിവോ വൈ53ടിയുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.

6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. മീഡിയടെക് ഡെമൻസിറ്റി 700 7എൻഎം പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 ആണ്. 13 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ഡ്യുവൽ ക്യാമറ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 15 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്.

Also Read: കവി ബീയാര്‍ പ്രസാദിന്റെ സംസ്‌കാരം നാളെ; മൃതദേഹം പൊതുദര്‍ശനത്തിനായി ഇന്ന്‌ മാങ്കോമ്പിലെ വീട്ടിലെത്തിക്കും

പ്രധാനമായും ഓറഞ്ച്, ബ്ലാക്ക് എന്നിങ്ങനെയുള്ള രണ്ട് കളർ വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന്റെ വില 999 യുവാനും, 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന്റെ വില 1,099 യുവാനുമാണ്. ജനുവരി 9 മുതലാണ് വിവോ വൈ53ടി വിൽപ്പനയ്ക്ക് എത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button