Latest NewsNewsInternationalOmanGulf

ഞായറാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്കത്ത്: ഞായറാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. രാജ്യത്ത് വടക്കൻ ഗവർണറേറ്റുകളിൽ ജനുവരി 8-ന് രാവിലെ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. അൽ ബുറൈമി, നോർത്ത് അൽ ബതീന, അൽ ദഹിറാഹ് മുതലായ ഗവർണറേറ്റുകളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വെള്ളി, ശനി ദിനങ്ങളിൽ 10 മുതൽ 40 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നും താഴ്‌വരകളിലും, താഴ്ന്ന പ്രദേശങ്ങളിലും വെള്ളത്തിന്റെ കുത്തൊഴുക്കിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.

Read Also: അജ്ഞാത സ്ത്രീ എത്തി മരങ്ങളില്‍ മഞ്ഞയും ചുവപ്പും കളറുകളില്‍ പെയിന്റ് അടിച്ചതില്‍ ദുരൂഹത: പൊലീസ് അന്വേഷണം ആരംഭിച്ചു

28 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മുസന്ദം, നോർത്ത് അൽ ബതീന എന്നീ ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാനാണ് സാധ്യത. വെള്ളപ്പൊക്കത്തിനിടയുള്ള മേഖലകളിൽ ജാഗ്രത പുലർത്താൻ സിവിൽ ഏവിയേഷൻ അതോറിറ്റി നിർദ്ദേശം നൽകി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള കാലാവസ്ഥാ അറിയിപ്പുകൾ പിന്തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Read Also: കലോത്സവത്തിൽ നോൺവെജ് വേണമെന്ന് വാശിപിടിച്ച അരുണിന്റെ വീട്ടിൽ വെജിറ്റേറിയൻ ഭക്ഷണം: വീഡിയോ വൈറൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button