Latest NewsNewsAutomobile

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി ഇന്ത്യ

രാജ്യത്തെ വാണിജ്യ വാഹന കമ്പനികളുടെ മൂന്നാം പാദത്തിലെ കണക്കുകൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയെന്ന നേട്ടം കരസ്ഥമാക്കി ഇന്ത്യ. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 2022 ജനുവരി മുതൽ നവംബർ വരെ ഏകദേശം 4.13 ദശലക്ഷം പുതിയ വാഹനങ്ങളാണ് ഇന്ത്യയിൽ ഡെലിവറി ചെയ്തിട്ടുള്ളത്. ഇക്കാലയളവിൽ മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പന 4.25 ദശലക്ഷം യൂണിറ്റിലെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളാണ് മാരുതി സുസുക്കി. അതേസമയം, ടാറ്റാ മോട്ടോഴ്സും മറ്റു വാഹനനിർമ്മാതാക്കളും അവരുടെ വർഷാവസാനഫലങ്ങൾ പുറത്തുവിട്ടിട്ടില്ല.

രാജ്യത്തെ വാണിജ്യ വാഹന കമ്പനികളുടെ മൂന്നാം പാദത്തിലെ കണക്കുകൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. എന്നാൽ, നാലാം പാദത്തിലെ കണക്കുകൾ പുറത്തുവിടുന്നതോടെ, ഇന്ത്യയിലെ വാഹന വിൽപ്പനയുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്. സമീപ വർഷങ്ങളിൽ ഇന്ത്യൻ വാഹന വിപണി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതേസമയം, വാഹന വിപണിയിലെ എക്കാലത്തെയും സാന്നിധ്യമായ ജപ്പാൻ 4,201,321 വാഹനങ്ങൾ മാത്രമാണ് കഴിഞ്ഞ വർഷം വിറ്റഴിച്ചത്. 2021- ലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 5.6 ശതമാനത്തിന്റെ ഇടിവാണ് 2022- ൽ രേഖപ്പെടുത്തിയത്.

Also Read: മുടി ഇടതൂര്‍ന്നു വളരാന്‍ റംമ്പൂട്ടാന്‍ ഇലകൾ ഇങ്ങനെ ഉപയോ​ഗിക്കൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button