Latest NewsNewsIndia

ക്ഷേത്ര താഴികക്കുടത്തില്‍ ഇടിച്ച് വിമാനം തകര്‍ന്നു വീണു

പരിശീലന വിമാനമാണ് അപകടത്തില്‍പ്പെട്ടത്

ഭോപ്പാല്‍: വിമാനം ക്ഷേത്രത്തിന് മുകളില്‍ ഇടിച്ചിറങ്ങി തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സഹപൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു മധ്യപ്രദേശിലെ റേവയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായതെന്ന് റേവ പൊലീസ് സൂപ്രണ്ട് നവനീത് ബാസിന്‍ അറിയിച്ചു. പരിശീലന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ചോര്‍ഹട്ട എയര്‍ സ്ട്രിപ്പില്‍ നിന്നും വന്ന സ്വകാര്യ എയര്‍ ക്രാഫ്റ്റ്, ദുമ്രി ഗ്രാമത്തിലെ ക്ഷേത്രത്തിന്റെ താഴികക്കുടത്തില്‍ ഇടിച്ചാണ് തകര്‍ന്നത്.

Read Also: ഉത്തരകൊറിയയുടെ അധികാരം ഏറ്റെടുക്കാന്‍ സഹോദരിയെയും മകളെയും സജ്ജമാക്കാന്‍ ഏകാധിപതി കിം ജോങ് ഉന്‍

പരിക്കേറ്റ സഹപൈലറ്റിനെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മോശം കാലാവസ്ഥയും കനത്ത മഞ്ഞുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് സൂപ്രണ്ട് നവനീത് ബാസിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button