Latest NewsNewsTechnology

ചാറ്റുകൾ ഇനി ട്രാൻസ്ഫർ ചെയ്യാം, പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ് ഉടൻ എത്തും

മുൻപ് ആൻഡ്രോയ്ഡ് ഫോണിൽ നിന്ന് ഐഒഎസിലേക്ക് ചാറ്റുകൾ ട്രാൻസ്ഫർ ചെയ്യാനുള്ള ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു

ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഫീച്ചർ അവതരിപ്പിക്കുന്ന പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. 2022- ൽ ഒട്ടനവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. പുതുവർഷത്തിൽ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ‘ചാറ്റ് ട്രാൻസ്ഫർ’ ഫീച്ചർ ഈ വർഷം തന്നെ പുറത്തിറക്കാനാണ് വാട്സ്ആപ്പ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായുള്ള നടപടികൾ വാട്സ്ആപ്പ് ആരംഭിച്ചിട്ടുണ്ട്. ഇത്തവണ ഒരു ആൻഡ്രോയിഡ് ഫോണിൽ നിന്ന് മറ്റൊരു ആൻഡ്രോയിഡ് ഫോണിലേക്ക് ചാറ്റ് ഹിസ്റ്ററി ട്രാൻസ്ഫർ ചെയ്യാനുള്ള സംവിധാനമാണ് അവതരിപ്പിക്കുക.

മുൻപ് ആൻഡ്രോയ്ഡ് ഫോണിൽ നിന്ന് ഐഒഎസിലേക്ക് ചാറ്റുകൾ ട്രാൻസ്ഫർ ചെയ്യാനുള്ള ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. രണ്ട് ആൻഡ്രോയ്ഡ് ഫോണുകൾക്കിടയിൽ ചാറ്റ് ഹിസ്റ്ററി ട്രാൻസ്ഫർ ചെയ്യാവുന്ന സംവിധാനത്തിന് ഉപഭോക്താക്കൾക്കിടയിൽ സ്വീകാര്യത ലഭിക്കുമെന്നാണ് വാട്സ്ആപ്പിന്റെ വിലയിരുത്തൽ. പുതിയ ഫോണുകൾ വാങ്ങുന്നവർക്കാണ് ഈ ഫീച്ചർ ഏറ്റവുമധികം പ്രയോജനപ്പെടാൻ സാധ്യത. നിലവിൽ, ഗൂഗിൾ ഡ്രൈവിന്റെ സഹായത്തോടെ ചാറ്റ് ഹിസ്റ്ററി ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. എന്നാൽ, പുതിയ ഫീച്ചർ എത്തുന്നതോടെ ഗൂഗിൾ ഡ്രൈവിന്റെ സഹായമില്ലാതെ തന്നെ രണ്ട് ആൻഡ്രോയ്ഡ് ഫോണുകൾ തമ്മിൽ ചാറ്റ് ഹിസ്റ്ററി ട്രാൻസ്ഫർ ചെയ്യാനാകും.

Also Read: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരി മരുന്ന് വേട്ട: 40 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button