ThiruvananthapuramNattuvarthaLatest NewsKeralaNews

പണം കടം നൽകാത്തതിലുള്ള വിരോധംമൂലം ബന്ധുവിനെ കൊലപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ

കിളിമാനൂർ പാപ്പാല സ്വദേശി കലാധരൻ എന്ന അനീഷാണ് (29) പിടിയിലായത്

കിളിമാനൂർ: പണം കടം നൽകാത്തതിലുള്ള വിരോധം മൂലം ബന്ധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കിളിമാനൂർ പാപ്പാല സ്വദേശി കലാധരൻ എന്ന അനീഷാണ് (29) പിടിയിലായത്. പ്രതിയുടെ ബന്ധു പാപ്പാല സ്വദേശി മനുവിനെയാണ് (30) യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

Read Also : ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റു

ഇരുവരും മദ്യപിച്ചശേഷം പണത്തെച്ചൊല്ലി തർക്കിക്കുകയും അനീഷ് കരിങ്കൽ കഷണം ഉപയോഗിച്ച് മനുവിനെ തലക്ക് അടിക്കുകയുമായിരുന്നു. ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ മനു ആശുപത്രിയിൽ ചികിത്സയിലാണ്.

കിളിമാനൂർ പൊലീസ് ഇൻസ്പെക്ടർ എസ്. സനൂജിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button