Latest NewsNewsBusiness

ത്രൈമാസ ലാഭക്കണക്കുകൾ പുറത്തുവിട്ട് സാംസംഗ്, കൂടുതൽ വിവരങ്ങൾ അറിയാം

2022 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കമ്പനിയുടെ പ്രവർത്തന ലാഭം 69 ശതമാനമാണ് ഇടിഞ്ഞത്

ആഗോള ടെക് ഭീമനായ സാംസംഗ് ത്രൈമാസ ലാഭക്കണക്കുകൾ പുറത്തുവിട്ടു. റിപ്പോർട്ടുകൾ പ്രകാരം, ത്രൈമാസ ലാഭം 8 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്നതിനാൽ, ചിപ്പുകളുടെ വില കുറഞ്ഞത് ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ ആവശ്യകതയെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, ഇത്തവണ കമ്പനിയുടെ പ്രധാന ബിസിനസ് സെഗ്മെന്റുകളിൽ നിന്നും ലാഭം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.

2022 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കമ്പനിയുടെ പ്രവർത്തന ലാഭം 69 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ, പ്രവർത്തന ലാഭം 4.3 ട്രില്യണായി. 2021 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പ്രവർത്തന ലാഭം 13.87 ട്രില്യൺ ഡോളർ ആയിരുന്നു. 2014- ലാണ് സമാനമായ രീതിയിൽ സാംസംഗ് തിരിച്ചടികൾ നേരിട്ടത്. സാംസംഗിന് പുറമേ, ലോകത്തെമ്പാടുമുള്ള ടെക് കമ്പനികൾ സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതിയിലാണ്. ഈ സാഹചര്യത്തിൽ ഒട്ടനവധി കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.

Also Read: നല്ല ഉറക്കം ലഭിക്കാൻ പാൽ ഇങ്ങനെ കുടിയ്ക്കൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button