Latest NewsUAENewsInternationalGulf

കനത്ത മഴ: ഷാർജയിൽ എല്ലാ പാർക്കുകളും അടച്ചു

ഷാർജ: ഷാർജ നഗരത്തിലെ എല്ലാ പാർക്കുകളും താത്ക്കാലികമായി അടച്ചിടും. ഷാർജ മുൻസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അസ്ഥിരമായ കാലാവസ്ഥയെ തുടർന്നാണ് നടപടി.

Read Also: സിപിഐഎം-ഡിവൈഎഫ്ഐ പരിപാടികളിൽ യുവജന കമ്മീഷൻ അധ്യക്ഷ പങ്കെടുക്കുന്നു: ചിന്തയ്‌ക്കെതിരെ ലോകായുക്തയില്‍ പരാതി

കാലാവസ്ഥ തെളിഞ്ഞതിന് ശേഷം പാർക്കുകൾ വീണ്ടും പൊതുജനങ്ങൾക്കായി തുറക്കുമെന്ന് മുൻസിപ്പാലിറ്റി വ്യക്തമാക്കി. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും മഴ ശക്തമാകാനാണ് സാധ്യതയെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. താപനില കുറയാനും സാധ്യതയുണ്ട്.

വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. കത്യമായ അകലം പാലിച്ചു വേണം വാഹനമോടിക്കേണ്ടത്. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, ദുബായ് ഗ്ലോബൽ വില്ലേജും താത്ക്കാലികമായി അടച്ചു. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണ് നടപടി. ഗ്ലോബൽ വില്ലേജ് ജനുവരി 7 ശനിയാഴ്ച്ച താത്കാലികമായി അടച്ചുവെന്ന് അധികൃതർ അറിയിച്ചു.

Read Also: ‘സുരേന്ദ്രന്‍ ശക്തനായ നേതാവ്’: നേതൃമാറ്റം ഉണ്ടാകുമെന്നത് വ്യാജപ്രചാരണമെന്ന് പ്രകാശ് ജാവ്‌ദേക്കര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button