KeralaLatest NewsNews

ഒന്‍പത് ദിവസം കൊണ്ട് 10 കോടി നേടി മാളികപ്പുറം : കേരളത്തില്‍ മാത്രം 8.1 കോടി

കൊച്ചി : കുടുംബവുമൊത്ത് കാണാന്‍ കഴിയുന്ന നിഷ്‌കളങ്ക ചിത്രമാണ് ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്ന് വിശേഷിപ്പിച്ച് പ്രേക്ഷകര്‍. ചിലരാകട്ടെ ജന്മപുണ്യമെന്നും പറയുന്നു. ബോക്‌സോഫീസില്‍ മികച്ച പ്രതികരണമാണ്‌  മാളികപ്പുറം നേടുന്നത്. വമ്പന്‍ കളക്ഷനാണ് കഴിഞ്ഞ 10 ദിവസമായി ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കാണ് ചിത്രം ഏറ്റവുമധികം ഇഷ്ടപ്പെട്ടതെന്ന് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്.

Read Also: ചൊവ്വാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരള ബോക്‌സോഫീസ് ട്വിറ്ററില്‍ പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തില്‍ നിന്നും 9 ദിവസത്തെ കളക്ഷന്‍ മാത്രം 8.1 കോടിയാണ്. വേള്‍ഡ് വൈഡ് കളക്ഷനാകട്ടെ 10 കോടി കവിഞ്ഞു. ചിത്രത്തിന്റെ ആദ്യ മൂന്ന് ദിവസത്തെ കേരളത്തിലെ കളക്ഷന്‍ 2.62 കോടിയാണ്.

മികച്ച തിയറ്റര്‍ കൗണ്ടോടെ രണ്ടാം വാരത്തിലേക്ക് കടന്ന മാളികപ്പുറത്തിന് യുഎഇ, ജിസിസി മേഖലകളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജനുവരി 5ന് ആയിരുന്നു മാളികപ്പുറത്തിന്റെ ജിസിസി, യുഎഇ റിലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button