Latest NewsKeralaNews

ശശി തരൂരിന്റെ പെരുന്ന സന്ദര്‍ശനത്തെ ചൊല്ലി എന്‍എസ്എസില്‍ തര്‍ക്കം, രജിസ്ട്രാര്‍ പിഎന്‍ സുരേഷ് രാജിവെച്ചു

പെരുന്ന:ശശി തരൂരിന്റെ പെരുന്ന സന്ദര്‍ശനത്തെ ചൊല്ലി എന്‍എസ്എസില്‍ തര്‍ക്കം. രജിസ്ട്രാര്‍ പി.എന്‍ സുരേഷ് രാജിവെച്ചു. സുരേഷിനെ പിന്‍ഗാമിയാക്കാന്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം എതിര്‍ചേരി ഉന്നയിച്ചിരുന്നു. തരൂരിന്റെ സന്ദര്‍ശനത്തിനും ചുക്കാന്‍ പിടിച്ചത് സുരേഷാണെന്ന രീതിയിലും പ്രചാരണം ഉയര്‍ന്നിരുന്നു. തരൂരും സുകുമാരന്‍ നായരും സുരേഷും ചടങ്ങില്‍ നില്‍ക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. വിമര്‍ശനങ്ങളെ നേരിടാന്‍ സുകുമാരന്‍ നായര്‍ തന്നെ രാജിയാവശ്യപ്പെട്ടെന്നാണ് സൂചന. രജിസ്ട്രാറുടെ ചുമതല നിലവില്‍ ജനറല്‍ സെക്രട്ടറി തന്നെ വഹിക്കും.

Read Also: അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്ത് ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കും: വെല്ലുവിളിയുമായി അൽ ഖ്വയ്ദ

അതിനിടെ യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷമായ കടന്നാക്രമണം നടത്തിയും,ശശി തരൂരിനെ പ്രശംസയാല്‍ മൂടിയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രിയാകാന്‍ വരെ യോഗ്യനായ വ്യക്തിയാണ് ശശി തരൂര്‍ എന്ന് ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘ചെന്നിത്തലയെ ഉയര്‍ത്തി കാണിച്ചതാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ വീഴ്ചക്ക് കാരണം. സമുദായത്തെ തള്ളിപ്പറഞ്ഞ നേതാവാണ് വി.ഡി സതീശന്‍. തരൂരിനെ എന്‍ എസ് എസ് പരിപാടിക്ക് വിളിച്ചതില്‍ നായര്‍മാരായ മറ്റ് കോണ്‍ഗ്രസുകാര്‍ക്ക് വിഷമം ഉണ്ടായിട്ടുണ്ട്. അത് അവരുടെ അല്‍പ്പത്തരം ആണ്’, അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button