AlappuzhaKeralaNattuvarthaLatest NewsNews

‘ഉള്ളിൽ ചുവപ്പും പുറമേ ഭീകരമായ പച്ചയുമുള്ള കലോത്സവ അടുക്കള ഇനി പഴയിടം തിരുമേനിക്ക് സുരക്ഷിതമാകില്ല’: ജോൺ ഡിറ്റോ

കലോത്സവത്തിന്റെ അടുക്കളയിലേക്ക് നവോത്ഥാനത്തിന്റെ പന്നിക്കൂട്ടങ്ങൾ ഓടിക്കയറിയപ്പോൾ പഴയിടം തിരുമേനി ഇറങ്ങിയത് ഉചിതമാണ്

ആലപ്പുഴ: കലോത്സവങ്ങൾക്ക് ഇനി ഊട്ടുപുരയൊരുക്കാൻ ഉണ്ടാകില്ലെന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് സംവിധായകൻ ജോൺ ഡിറ്റോ രംഗത്ത്. തീരുമാനം ദുഃഖകരമാണെന്നും എന്നാൽ, കലോത്സവത്തിന്റെ അടുക്കളയിലേക്ക് നവോത്ഥാനത്തിന്റെ പന്നിക്കൂട്ടങ്ങൾ ഓടിക്കയറിയപ്പോൾ പഴയിടം തിരുമേനി ഇറങ്ങിയത് ഉചിതമാണെന്നും ജോൺ ഡിറ്റോ പോസ്റ്റിൽ വ്യക്തമാക്കി.

ഇത് സാദാ വെജ് – നോൺ വെജ് തർക്കമല്ലെന്നും കൃത്യമായ മതവും രാഷ്ട്രീയയും ഇടപ്പെട്ട ഗൂഢാലോചനയാണെന്നും ജോൺ ഡിറ്റോ പറഞ്ഞു. ഉള്ളിൽ ചുവപ്പും പുറമേ ഭീകരമായ പച്ചയുമുള്ള കലോത്സവ അടുക്കള ഇനി പഴയിടം തിരുമേനിക്ക് സുരക്ഷിതമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

തീരുമാനം ദുഃഖകരമാണ്. എന്നാൽ ഉചിതവുമാണ്. കലോത്സവത്തിന്റെ അടുക്കളയിലേക്ക് നവോത്ഥാനത്തിന്റെ പന്നിക്കൂട്ടങ്ങൾ ഓടിക്കയറിയപ്പോൾ പഴയിടം തിരുമേനി ഇറങ്ങിയത് ഉചിതമാണ്. ഇതാഗ്രഹിച്ചിരുന്ന പലരും ഗൂഢമായി ചിരിക്കുന്നതു കാണാം. സമാനതകളില്ലാത്ത കൈപ്പുണ്യം ബ്രാഹ്മണാധിപത്യമാണെങ്കിൽ ആ ബ്രാഹ്മണാധിപത്യം ഞങ്ങൾ അംഗീകരിക്കുന്നു.

വിവാഹത്തിൽ നിന്നും പിൻമാറിയ യുവാവിനേയും അമ്മയേയും വീട് കയറി ആക്രമിച്ചു : അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു

ബ്രാഹ്മണനു സ്വന്തം തൊഴിൽ ചെയ്യാൻ സാധ്യമാകാത്ത വിധം വർഗ്ഗീയ ചിന്തകൾ വിളിച്ചു പറയുന്നതിന് ചെവികൊടുത്ത മന്ത്രിമാരും മാധ്യമ സ്ഥാപനങ്ങളും സംസ്കാരചിത്തരുടെ രീതിയിലല്ല ഇടപ്പെട്ടിരിക്കുന്നത്.
ഇത് സാദാ veg – Nonveg തർക്കമല്ല. കൃത്യമായ മതവും രാഷ്ട്രീയയും ഇടപ്പെട്ട ഗൂഢാലോചന തന്നെയാണ്.
” തണ്ണിമത്തൻ സിൻഡ്രോം “മെന്ന് ഇതിനെ വിളിക്കാം..

ഉള്ളിൽ ചുവപ്പും പുറമേ ഭീകരമായ പച്ചയുമുള്ള തണ്ണിമത്തന്റെ കുരുപാകിയ കലോത്സവ അടുക്കള ഇനി Pazhayidom തിരുമേനിക്ക് സുരക്ഷിതമാകില്ല. മനസ്സിൽ ഇച്ഛാഭംഗത്തോടെയെങ്കിലും രാജാവിനെപ്പോലെ
മടങ്ങുന്ന തിരുമേനിക്ക് ഒരു പാട് നല്ല മനുഷ്യരുടെ പിന്തുണയുണ്ട്. നവോത്ഥാനത്തിന്റെ തണ്ണിമത്തൻ ദിനങ്ങൾ ആഗതമായിരിക്കുന്നു. ആനന്ദിച്ചാലും. സഖാക്കളേ ആഘോഷിച്ചാലും.

shortlink

Related Articles

Post Your Comments

Related Articles


Back to top button