Latest NewsNewsAutomobile

ഓട്ടോ എക്സ്പോയിൽ 10 ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങി കിയ ഇന്ത്യ

കിയ സ്റ്റാളിന്റെ പ്രധാന ഹൈലൈറ്റ് പുതിയ കൺസെപ്റ്റ് ഇവി ആയിരിക്കാനാണ് സാധ്യത

ഇത്തവണ നടക്കുന്ന ഓട്ടോ എക്സ്പോ 2023- ൽ 10 ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങുകയാണ് കിയ ഇന്ത്യ. പുതിയ കൺസെപ്റ്റ് ഇവി, പുതിയ ആർവി ഉൽപ്പന്നങ്ങൾക്കൊപ്പം ചില പ്രത്യേക വാഹനങ്ങളും അവതരിപ്പിക്കുമെന്നാണ് സൂചന. റിപ്പോർട്ടുകൾ പ്രകാരം, കിയ സ്റ്റാളിന്റെ പ്രധാന ഹൈലൈറ്റ് പുതിയ കൺസെപ്റ്റ് ഇവി ആയിരിക്കാനാണ് സാധ്യത. അതേസമയം, പുതിയ AY കോംപാക്റ്റ് എസ്‌യുവിയായിരിക്കാമെന്നും സൂചനയുണ്ട്.

ഓട്ടോമൊബൈലിലെ പുതുമ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഇത്തവണയും ഇവി രൂപകൽപ്പന ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ പ്രൊഡക്ഷൻ-സ്പെക്ക് പതിപ്പ് സോനെറ്റിന് മുകളിലും സെൽറ്റോസിന് താഴെയും സ്ഥാനം പിടിക്കുമെന്നാണ് പ്രതീക്ഷ. സോനെറ്റിനേക്കാൾ വലുതായതിനാൽ യാത്രക്കാർക്ക് മികച്ച ക്യാബിൻ ഇടം ഉണ്ടായിരിക്കുന്നതാണ്.

Also Read: ഉപ്പ് അമിതമായി കഴിക്കരുത്, കാരണം…

കമ്പനി ഇതിനോടകം തന്നെ ന്യൂ-ജെൻ കാർണിവലിനെ ടീസ് ചെയ്യുന്നുണ്ട്. ആഗോള വിപണിയിൽ 291 ബിഎച്ച്പി ഉൽപ്പാദിപ്പിക്കുന്ന 3.5 ലിറ്റർ പെട്രോൾ എൻജിനും, 198 വിഎച്ച്പി ഉൽപ്പാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എൻജിനുമായാണ് കാർണിവൽ എത്തുന്നത്. അതേസമയം, ഇന്ത്യൻ വിപണിയിൽ ന്യൂ-ജെൻ കാർണിവലിനോടൊപ്പം, നിലവിലെ കാർണിവലും വിൽക്കാനുള്ള സാധ്യത കൂടുതലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button