Kallanum Bhagavathiyum
Latest NewsIndiaNews

പ്രധാനമന്ത്രി മോദിയും നിര്‍മ്മല സീതാരാമനും രാജ്യത്തെ ദരിദ്രരുടെ ദുരിതം മനസിലാക്കിയിട്ടുണ്ട്: ലോക്സഭാ സ്പീക്കര്‍

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി നിര്‍മ്മല സീതാരാമനെയും പ്രശംസിച്ച് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. നിര്‍മ്മല സീതാരാമനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ ദരിദ്രരുടെ ദുരിതം മനസിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റ് തയ്യാറാക്കുന്ന തിരക്കിലാണെന്നും മുദ്ര പദ്ധതിയിലൂടെയും സ്റ്റാര്‍ട്ടപ്പ് പദ്ധതികളിലൂടെയും പ്രധാനമന്ത്രി യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് തയ്യാറാക്കുന്ന തിരക്കിലായതിനാല്‍ ധനമന്ത്രിയുടെ സമയം വളരെ വിലപ്പെട്ടതാണ്. സാധാരണ വഴിയോരക്കച്ചവടക്കാരുടെ വേദന അവര്‍ മനസ്സിലാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അവരുടെ വേദന മനസ്സിലാക്കുന്നു,’ ഓം ബിര്‍ള വ്യക്തമാക്കി.

പിണറായി ഭരണം കേരളത്തെ മാംസം തീരാറായ ഷവർമ്മ കമ്പി പോലെയാക്കി: സന്ദീപ് ജി വാര്യര്‍ 

പ്രധാനമന്ത്രി നിധി പദ്ധതിയിലൂടെ സാധാരണ വഴിയോരക്കച്ചവടക്കാരെയും ചായ വില്‍പനക്കാരനെയും ലഘുഭക്ഷണ വില്‍പനക്കാരനെയുമൊക്കെ മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാന്‍ പ്രാപ്തരാക്കുന്നു. മോദി കര്‍മ്മയോഗിയാണ്. മുദ്ര പദ്ധതിയിലൂടെയും സ്റ്റാര്‍ട്ടപ്പ് പദ്ധതികളിലൂടെയും അദ്ദേഹം യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ്’ ഓം ബിര്‍ള പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button