NewsMobile PhoneTechnology

ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാം, മോട്ടോറോളയുടെ ഈ ഹാൻഡ്സെറ്റിനെക്കുറിച്ച് അറിയൂ

108 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണിയിൽ ഏറെ ജനപ്രീതിയുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് മോട്ടോറോള. ഒട്ടനവധി തരത്തിലുള്ള ഹാൻഡ്സെറ്റുകൾ ഇതിനോടകം മോട്ടോറോള പുറത്തിറക്കിയിട്ടുണ്ട്. 2022 ഒക്ടോബറിൽ മോട്ടോറോള പുറത്തിറക്കിയ ഏറ്റവും പുതിയ ഹാൻഡ്സെറ്റാണ് മോട്ടോ ജി72. നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയാം.

6.55 ഇഞ്ച് പി- ഓലെഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 1080 × 2,400 പിക്സൽ റെസലൂഷനും, 120 ഹെട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി99 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

Also Read: ഞാൻ ഭയങ്കര ദേശീയവാദിയാണ്, തമാശക്ക് പോലും എന്റെ രാജ്യത്തെക്കുറിച്ച് പറഞ്ഞാൽ ഞാൻ നിങ്ങളുമായി തെറ്റും: ഉണ്ണി മുകുന്ദൻ

108 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 33 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന മോട്ടോ ജി72- ന്റെ ഇന്ത്യൻ വിപണി വില 18,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button