MollywoodLatest NewsKeralaCinemaNewsEntertainment

‘മലകയറി അയ്യപ്പനെ കണ്ട് ദർശനം നടത്തി തിരിച്ചു വരുന്ന പ്രതീതി’: മാളികപ്പുറത്തെ പ്രശംസിച്ച് എ.പി അബ്‌ദുള്ളക്കുട്ടി

ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം സിനിമയെ പ്രശംസിച്ച് രാഷ്ട്രീയ നേതാവ് എ.പി അബ്‌ദുള്ളക്കുട്ടി. മലയാളത്തിലെ അടുത്ത സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ ആയിരിക്കുമെന്ന് അദ്ദേഹം വിലയിരുത്തുന്നു. സംവിധായകൻ വിഷ്ണു മികച്ച രീതിയിൽ ആണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നതെന്നും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ രചന വളരെ ഒതുക്കം ഉള്ള ഒട്ടും മടുപ്പു തോന്നാത്ത രീതിയിൽ ഉള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമല അയ്യപ്പന്റെ തിരുസന്നിധി സന്ദർശിക്കാൻ അവസരം കിട്ടാത്ത ഒരാൾക്ക് ഈ സിനിമ കണ്ട് ഇറങ്ങുമ്പോൾ മലകയറി അയ്യപ്പനെ കണ്ടു ദർശനം നടത്തി തിരിച്ചു വരുന്ന പ്രതീതി ഉണ്ടാകുമെന്നും അബ്‌ദുള്ളക്കുട്ടി വ്യക്തമാക്കി.

അബ്‌ദുള്ളക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഇന്നലെയാണ് എനിക്ക് മാളികപ്പുറം എന്ന സിനിമ കാണാൻ സാധിച്ചത് ..
ഒറ്റ വാക്കിൽ പറഞ്ഞാൽ
” ഗംഭീരം”
സിനിമയുടെ ആദ്യ പകുതിയിൽ ഒരു പാട് നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച് കടന്നു പോകുന്നു .. രണ്ടാം പകുതിയോടെ സിനിമ വേറെ ഒരു തലത്തിലേക്ക് നമ്മെ കൈ പിടിച്ചു കൊണ്ട് പോകുന്നു….
മലയാള സിനിമക്ക് ലഭിച്ച പുണ്യമാണ് ഉണ്ണി മുകുന്ദൻ .. അയ്യപ്പന്റെ അനുഗ്രഹ കടാക്ഷം ലഭിച്ച നടൻ .. മലയാളത്തിൽ ഇത്രയും ശരീര സൗന്ദര്യം ഉള്ള നടൻ വേറെയില്ല .. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അഭിനയമികവും അദ്ദേഹത്തിനുണ്ട് ..
മലയാള സിനിമയിൽ അടുത്ത super star ഉണ്ണി മുകുന്ദനാകും എന്ന് ഈ സിനിമയിലൂടെ നമുക്ക് ഉറപ്പിക്കാം .. ആ കൊച്ചു കുട്ടികൾ മനസ്സിൽ നിന്നും മായുന്നില്ല . പ്രത്യേകിച്ചും കല്യാണി .. ഒരു അവാർഡിനുള്ള സാധ്യത ഈ വേഷത്തിലൂടെ അവരെ തേടിയെത്തും എന്ന കാര്യത്തിൽ തർക്കം ഉണ്ടാകില്ല ..സൈജു കുറുപ്പ് താൻ മലയാള സിനിമയിൽ ഒരു അവിഭാജ്യ ഘടകം ആകും എന്ന് ഒരിക്കൽ കൂടി തെളിയിച്ച പ്രകടനമാണ് മാളിക പുറത്തിലൂടെ നടത്തിയിരിക്കുന്നത് .
ഒരു സിനിമയുടെ ക്യാപ്റ്റൻ തീർച്ചയായും അതിന്റെ സംവിധായകൻ ആണ് .. മികച്ച രീതിയിൽ അത് അണിയിച്ചൊരുക്കാൻ വിഷ്ണു ശശി ശങ്കർ എന്ന യുവ സംവിധായകന് കഴിഞ്ഞു .. രചന നിർവഹിച്ച അഭിലാഷ് പിള്ളയും കയ്യടി അർഹിക്കുന്നു .. വളരെ ഒതുക്കം ഉള്ള ഒട്ടും മടുപ്പു തോന്നാത്ത രീതിയിൽ ആണ് അയാൾ തിരക്കഥ ഒരുക്കിയിരിക്കുന്നത് ..ശബരിമല അയ്യപ്പൻറെ തിരുസന്നിധി സന്ദർശിക്കാൻ അവസരം കിട്ടാത്ത ഒരാൾക്ക് ഈ സിനിമ കണ്ട് ഇറങ്ങുമ്പോൾ മലകയറി അയ്യപ്പനെ കണ്ടു ദർശനം നടത്തി തിരിച്ചു വരുന്ന പ്രതീതി ഉണ്ടാകും ഒരു മികച്ച ഫാമിലി എന്റെർറ്റൈനെർ ആണ് “മാളിക പുറം”….

shortlink

Related Articles

Post Your Comments

Related Articles


Back to top button