KozhikodeNattuvarthaLatest NewsKeralaNews

സ്‌​കൂ​ളി​ലേ​ക്ക് പോ​യ ശേഷം കാണാതായ ഒമ്പതാം ക്ലാസുകാരനെ കണ്ടെത്തി : വിദ്യാർത്ഥിയെ കണ്ടെത്തിയത് കോയമ്പത്തൂരിൽ നിന്ന്

കാരപ്പറമ്പ് മർവയിൽ താമസിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് മഹമൂദ് ഫൈസലിന്റെ മകൻ യൂനുസിനെയാണ് (14) കോയമ്പത്തൂർ പൊലീസ് റെയിൽവേസ്റ്റേഷനിൽ കണ്ടെത്തിയത്

കോഴിക്കോട്: തിങ്കളാഴ്ച രാവിലെ സകൂളിലേക്ക് പുറപ്പെട്ട് കാണാതായ 14കാരനെ കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തി. കാരപ്പറമ്പ് മർവയിൽ താമസിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് മഹമൂദ് ഫൈസലിന്റെ മകൻ യൂനുസിനെയാണ് (14) കോയമ്പത്തൂർ പൊലീസ് റെയിൽവേസ്റ്റേഷനിൽ കണ്ടെത്തിയത്.

Read Also : ഐ ഫോണ്‍ നിര്‍മ്മാണത്തിലും കയറ്റുമതിയിലും ചൈനയെ പിന്തള്ളി വന്‍ കുതിപ്പ് നടത്തി ഇന്ത്യ

സംശയം തോന്നിയതിനെ തുടർന്ന്, പൊലീസ് വിദ്യാർത്ഥിയെ ചോദ്യം ചെയ്യുകയായിരുന്നു. കുട്ടിയെ കോഴിക്കോട് എത്തിക്കാനുള്ള നടപടികൾ തുടങ്ങി.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ല്‍ ആണ് വി​ദ്യാ​ര്‍​ത്ഥി​യെ കാ​ണാ​താ​യ​ത്. പ​ന്തീ​രാ​ങ്കാ​വ് ഒ​ക്‌​സ്‌​ഫോ​ര്‍​ഡ് സ്‌​കൂ​ള്‍ ഒ​മ്പ​താംക്ലാ​സ് വി​ദ്യാ​ര്‍ത്ഥി​യാ​ണ്.​ വൈ​കു​ന്നേ​രം വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്താ​താ​യ​തോ​ടെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ വി​വ​രം അ​റി​യു​ന്ന​ത്. സംഭവത്തിൽ ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button