ThiruvananthapuramKeralaNattuvarthaLatest NewsNews

സർക്കാർ വക ലഹരി വിരുദ്ധ ക്യാമ്പയിൻ, പാർട്ടി നേതാക്കൾ വക ലഹരിക്കടത്ത്: വിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: സർക്കാർ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തിക്കൊണ്ടിരിക്കെ, പാർട്ടി നേതാക്കൾ ലഹരിക്കടത്ത് നടത്തുകയാണെന്ന് വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം നേതാവ് എ ഷാനവാസിന്റെ നേതൃത്വത്തിൽ നടന്ന ലഹരി കടത്ത് കേസിൽ നടപടി സ്വീകരിക്കാത്ത സർക്കാരിനെതിരെയും പോലീസിനെതിരെയും സുരേന്ദ്രൻ ആഞ്ഞടിച്ചു.

സംസ്ഥാനത്ത് ലഹരി മാഫിയയ്‌ക്കും ​ഗുണ്ടാ സംഘങ്ങൾക്കും നിർലോഭം പ്രവർത്തിക്കാൻ സർക്കാർ സഹായം ചെയ്ത് കൊടുക്കുകയാണെന്നും പാർട്ടിയുടെ നേതാക്കൾ തന്നെയാണ് ലഹരി കടത്തിന് നേതൃത്വം നൽകുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. കേസിന്റെ ​ഗൗരവം വ്യക്തമായിട്ട് പോലും പോലീസ് സംഘം ഷാനവാസിനെതിരെ നടപടി എടുക്കാത്തത് മന്ത്രി സജി ചെറിയാന്റെ വിശ്വസ്തനായതു കൊണ്ടാണെന്നും സജി ചെറിയാനും നേതാക്കളുമാണ് ഷാനവാസിനെ സംരക്ഷിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് രാജ്യവ്യാപക വിലക്കേർപ്പെടുത്താൻ യുഎഇ: തീരുമാനം 2024 മുതൽ പ്രാബല്യത്തിൽ
‘സിപിഎമ്മിന്റെ ഉന്നതന്മാരായ നേതാക്കളുടെ വലം കൈയായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഷാനവാസ്. കഴിഞ്ഞ മൂന്ന്-നാല് വർഷങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള സാമ്പത്തിക സമാഹരണമാണ് ആലപ്പുഴയിൽ ഷാനവാസും സംഘവും നടത്തിയിട്ടുള്ളത്. ക്വട്ടേഷൻ സംഘങ്ങളെ ഉപയോ​ഗിച്ച് ലഹരി കടത്തുക, വസ്തു തർക്കങ്ങൾ പരിഹരിക്കാൻ ക്വട്ടേഷൻ സംഘങ്ങളെ ഉപയോ​ഗിക്കുക എന്നിങ്ങനെ നാട്ടിലെ ​ഗുണ്ടകളെ അഴിഞ്ഞാടാൻ വിട്ട വ്യക്തിയാണ് ഷാനവാസ്. വലിയ ഒരു മാഫിയ സംഘമാണ് ഇയാളുടെ നേതൃത്വത്തിൽ അഴിഞ്ഞാടുന്നത്,’ കെ സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button