Latest NewsNewsAutomobile

എംജി മോട്ടോർ ഇന്ത്യ: ഇന്ത്യൻ വിപണിയിൽ ഏറ്റവും പുതിയ മോഡൽ അവതരിപ്പിച്ചു, കിടിലൻ സവിശേഷതകൾ അറിയാം

നെക്സ്റ്റ്- ജെൻ ഹെക്ടറിൽ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്

നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പുതിയ മോഡൽ കാറുമായി ഇന്ത്യൻ വിപണി കീഴടക്കാൻ എത്തിയിരിക്കുകയാണ് എംജി മോട്ടോർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ആവേശകരമായ പുത്തൻ സവിശേഷതകളും, സുഖപ്രദമായ ഡ്രൈവിംഗ് സൗകര്യങ്ങളും ഉൾപ്പെടുത്തിയുള്ള നെക്സ്റ്റ്- ജെൻ ഹെക്ടറുമായാണ് എംജി മോട്ടോർ ഇന്ത്യ എത്തിയിരിക്കുന്നത്. ശ്രദ്ധേയമായ ബോൾഡ് എക്സ്റ്റീരിയറും, ഇന്റീരിയറുമാണ് ഈ മോഡലിന്റെ ആകർഷണീയമായ സവിശേഷത.

നെക്സ്റ്റ്- ജെൻ ഹെക്ടറിൽ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വ്യത്യസ്ഥതയുള്ള ഡിസൈൻ ഘടകങ്ങൾ മികച്ച ഡ്രൈവിംഗ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. 5,6,7 സീറ്റർ കോൺഫിഗറേഷനിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സൗകര്യപ്രദമായ ഇരിപ്പിട ഓപ്ഷനുകൾ, ഫ്ലാഷ് ഇന്റീരിയറുകൾ, വിശാലമായ ഉൾഭാഗം എന്നിവ നെക്സ്റ്റ്- ജെൻ ഹെക്ടറിന്റെ പ്രധാന ഫീച്ചറുകളാണ്.

Also Read: പ്രമേഹവും കൊളസ്ട്രോളും എന്തിന് ക്യാൻസർ വരെ നിയന്ത്രിക്കും എന്നും രാവിലെ ഇത് കഴിച്ചാൽ

shortlink

Post Your Comments


Back to top button