NewsHealth & Fitness

അഞ്ച് മണിക്കൂറിൽ താഴെ ഉറങ്ങുന്നവരെ കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങൾ, ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ

അഞ്ച് മണിക്കൂറിൽ താഴെ ഉറങ്ങുന്നവരിൽ ഹൃദ്രോഗം, ക്യാൻസർ, പ്രമേഹം എന്നിവ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്

ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ് ഉറക്കം. ഒരു വ്യക്തി ദിവസം ഏഴ് മണിക്കൂർ മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണം. ഉറക്കത്തിന്റെ അളവ് കൂടിയാലും കുറഞ്ഞാലും ശരീരത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ദിവസം അഞ്ച് മണിക്കൂറിൽ താഴെയാണ് ഉറങ്ങുന്നതെങ്കിൽ, നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങളാണ്. അവ എന്തൊക്കെയെന്ന് അറിയാം.

അഞ്ച് മണിക്കൂറിൽ താഴെ ഉറങ്ങുന്നവരിൽ ഹൃദ്രോഗം, ക്യാൻസർ, പ്രമേഹം എന്നിവ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ, രാത്രിയിൽ 7 മണിക്കൂർ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഇത്തരക്കാരിൽ മരണനിരക്കും കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. രാത്രിയിൽ കൃത്യമായ ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിഞ്ഞിരിക്കണം.

Also Read: പി.ടി 7 ആക്രമണം; വനംവകുപ്പ് മന്ത്രിയോട് പരാതി പറഞ്ഞിട്ടും കാര്യമില്ല, മന്ത്രി നിഷ്‌ക്രിയനാണ്: വി.കെ ശ്രീകണ്ഠന്‍ എം.പി

ഉറങ്ങുന്നതിനു മുൻപ് കിടപ്പുമുറി ശാന്തവും ഇരുട്ട് ഉള്ളതുമാണെന്ന് ഉറപ്പുവരുത്തണം. ഉറങ്ങാൻ കിടക്കുന്നതിന് അരമണിക്കൂർ മുൻപ് തന്നെ സെൽഫോൺ, കംപ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. പതിവായി വ്യായാമം ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button