ThiruvananthapuramKeralaNattuvarthaLatest NewsNews

തിരുവനന്തപുരത്ത് പെണ്‍കുട്ടി തീകൊളുത്തി മരിച്ച സംഭവം: മകളെ അമ്മ നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി

തിരുവനന്തപുരം: പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അമ്മയ്‌ക്കെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്ത്. അമ്മയുടെ പീഡന മനോഭാവം മൂലം മകൾ തീകൊളുത്തി മരിച്ച സംഭവം അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മകളെ അമ്മ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും അമ്മയുടെ ശാരീരിക–മാനസിക പീഡനം കാരണമാണ് മകൾ തീകൊളുത്തി മരിച്ചതെന്നും നാട്ടുകാർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

ഞായറാഴ്ചയാണ് പനയ്‌ക്കോടിന് സമീപം പാമ്പൂരില്‍ താമസിക്കുന്ന സുജയുടെ മകള്‍ ആശ (21) വീടിനുള്ളിൽ തീകൊളുത്തി മരിച്ചത്. വീട്ടിനുള്ളിലെ മുറിയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്തതായാണ് വീട്ടുകാര്‍ പറയുന്നത്. എന്നാൽ അമ്മയുടെ തുടര്‍പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. സുജയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് ആശ. രണ്ടാം വിവാഹത്തില്‍ രണ്ട് കുട്ടികളുണ്ട്.

സ്ഥിരമായി ഉണ്ടാകുന്ന വയറുവേദനയുടെ നാല് കാരണങ്ങള്‍

സുജയുടെ രണ്ടാം വിവാഹത്തിൽ കുട്ടികളുണ്ടായപ്പോൾ അവരെ നോക്കിയിരുന്നത് ആശയായിരുന്നു. എന്നാൽ സുധ ആശയോട് സ്നേഹത്തിൽ പെരുമാറുകയോ സംസാരിക്കുയോ ചെയ്തിരുന്നില്ല. സംഭവം നടന്ന ദിവസം രാവിലെയും ആശയെ അമ്മ മര്‍ദ്ദിച്ചതായി സഹോദരന്‍ പറയുന്നു. തൊഴിലുറപ്പ് സ്ഥലത്ത് വച്ച് പോലും ആശയെ സുജ മർദ്ദിക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാർ വ്യതമാക്കി.

ആശയ്ക്ക് മാനസികരോഗമുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ സുജയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. ആശയുടേത് ആത്മഹത്യയെന്ന രീതിയിലേക്ക് മാത്രം പോലീസ് അന്വേഷണം ചുരുങ്ങരുതെന്നും സുജയ്ക്ക് എതിരെ അന്വേഷണമുണ്ടാകണമെന്നും നാട്ടുകാർ പോലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button