Latest NewsUAENewsInternationalGulf

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മുഹമ്മദ്

അബുദാബി: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മാർഗം കൺസർവേഷൻ റിസർവിലാണ് കൂടിക്കാഴ്ച്ച നടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു.

Read Also: ഇന്ത്യയിലെ വിഐപി സംസ്‌കാരത്തിന് അന്ത്യമായി: കേന്ദ്രം ഹജ്ജ് ക്വാട്ട റദ്ദാക്കിയതിൽ പ്രതികരിച്ച് സ്മൃതി ഇറാനി

യുഎഇയുമായി ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള പാകിസ്ഥാന്റെ താത്പര്യം ഷെഹ്ബാസ് ഷെരീഫ് കൂടിക്കാഴ്ച്ചയിൽ ഉയർത്തിക്കാട്ടി. കഴിഞ്ഞ വർഷം ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിന്ന് കരകയറാൻ പാകിസ്ഥാനെ സഹായിക്കുന്നതിന് യുഎഇ നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രസിഡന്റും എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പിന്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.

Read Also: സുരക്ഷാ വീഴ്ചയില്ല: വാഹന റാലിക്കിടെ പൂമാലയുമായി വന്നയാളെ അടുത്തുവരാൻ അനുവദിച്ചത് പ്രധാനമന്ത്രിയെന്ന് റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button