Latest NewsNewsBusiness

പണം അയക്കാൻ പ്രവാസി ഇന്ത്യക്കാർ ഇനി കഷ്ടപ്പെടേണ്ട, യുപിഐ മുഖാന്തരം പേയ്മെന്റുകൾ നടത്താൻ അവസരം

യുപിഐ പേയ്മെന്റുകൾ നടത്തുന്നതുമായി ബന്ധപ്പെട്ടുളള നിർദ്ദേശങ്ങൾ എൻപിസിഐ പങ്കാളി ബാങ്കുകൾക്ക് നൽകിയിട്ടുണ്ട്

പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). അന്താരാഷ്ട്ര മൊബൈൽ നമ്പർ ഉപയോഗിച്ച് തന്നെ പ്രവാസികൾക്ക് യുപിഐ പേയ്മെന്റ് നടത്താനുള്ള അവസരമാണ് ഒരുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പത്ത് രാജ്യങ്ങളിലെ പ്രവാസികൾക്ക് എൻആർഇ/ എൻആർഒ അക്കൗണ്ടുകളിൽ നിന്ന് യുപിഐ പ്ലാറ്റ്ഫോം ഉപയോഗിച്ച് പണം ഡിജിറ്റലായി ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുന്നതാണ്. ഇതോടെ, വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും വിദേശത്ത് താമസിക്കുന്ന കുടുംബങ്ങൾക്കും ഏറെ ഗുണകരമാകും.

സിംഗപ്പൂർ, യുഎസ്, ഓസ്ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികൾക്കാണ് ആദ്യ ഘട്ടത്തിൽ ഇന്ത്യയിലേക്ക് യുപിഐ മുഖാന്തരം പണം അയക്കാൻ സാധിക്കുക. പിന്നീട്, മറ്റു രാജ്യങ്ങളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കാൻ എൻപിസിഐ പദ്ധതിയിടുന്നുണ്ട്. യുപിഐ പേയ്മെന്റുകൾ നടത്തുന്നതുമായി ബന്ധപ്പെട്ടുളള നിർദ്ദേശങ്ങൾ എൻപിസിഐ പങ്കാളി ബാങ്കുകൾക്ക് നൽകിയിട്ടുണ്ട്. നിർദ്ദേശങ്ങൾ പാലിക്കാൻ 2023 ഏപ്രിൽ 30 വരെയാണ് സമയം നൽകിയിരിക്കുന്നത്. പേയ്മെന്റുകൾ നടത്തുമ്പോൾ ആർബിഐയുടെ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കേണ്ടതാണ്.

Also Read: ഹജ്: തീർത്ഥാടകരുടെ സമഗ്ര വിവരങ്ങൾ അടങ്ങിയ സ്മാർട്ട് കാർഡ് പുറത്തിറക്കുമെന്ന് സൗദി

shortlink

Related Articles

Post Your Comments

Related Articles


Back to top button