NewsTechnology

വൺപ്ലസ് 9 പ്രോ: റിവ്യൂ

6.7 ഇഞ്ച് ഫ്ലൂയിഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്

വിപണിയിൽ ഒട്ടനവധി ആരാധകർ ഉള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വൺപ്ലസ്. കുറഞ്ഞ കാലയളവിൽ മികച്ച സവിശേഷതകൾ ഉള്ള ഒട്ടനവധി സ്മാർട്ട്ഫോണുകൾ വൺപ്ലസ് പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ ജനപ്രീതി നേടിയ വൺപ്ലസിന്റെ ഹാൻഡ്സെറ്റുകളിൽ ഒന്നാണ് വൺപ്ലസ് 9 പ്രോ. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

6.7 ഇഞ്ച് ഫ്ലൂയിഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 1440 × 3216 ആണ് പിക്സൽ റെസലൂഷൻ. ക്വാൽകം എസ്എം8350 സ്നാപ്ഡ്രാഗൺ 888 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

Also Read: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്ക് സംരക്ഷണമെന്ന പേരിൽ കൂടെ താമസിച്ച് സ്ഥലവും സ്വർണവും കൈക്കലാക്കി സിപിഎം കൗൺസിലർ

48 മെഗാപിക്സൽ, 8 മെഗാപിക്സൽ, 50 മെഗാപിക്സൽ, 2 മെഗാപിക്സൽ ക്വാഡ് ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4,500 എംഎഎച്ച് ബാറ്ററി ലൈഫും 65 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ലഭ്യമാണ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 49,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button