Latest NewsKeralaNewsBusiness

എ.ടി.എം ചാർജുകൾ എങ്ങനെ ഒഴിവാക്കാം? പിൻവലിച്ച പണം കിട്ടാതെ വന്നാൽ ചെയ്യേണ്ടത് എന്ത്? – അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇന്ന് പണമിടപാടുകൾ ഓൺലൈൻ വഴിയാണെങ്കിലും, ഇപ്പോഴും എ.ടി.എമ്മുകളെ ആശ്രയിക്കുന്നവർ ചുരുക്കമല്ല. വിവിധ ബാങ്കുകളുടെ എ.ടി.എം നിരക്കുകൾ വ്യത്യാസപ്പെട്ടിരിക്കും. ചാർജുകളെക്കുറിച്ച് വേണ്ടത്ര അറിവില്ലെങ്കിൽ ഇത്തരത്തിൽ അനാവശ്യമായി പണം നഷ്ടപ്പെടാൻ സാധ്യതയുമുണ്ട്. പണം പിൻവലിക്കൽ പോലെയുള്ള വിനിമയങ്ങൾ ഫിനാൻഷ്യൽ ട്രാൻസാക്ഷൻ പരിധിയിലും, ബാലൻസ് തുക പരിശോധിക്കൽ, മിനി സ്റ്റേറ്റ്മെന്റ് എടുക്കുക പോലെയുള്ളവ നോൺ ഫിനാൻഷ്യൽ ട്രാൻസാക്ഷൻ പരിധിയിലുമാണ് വരുന്നത്.

ഒരു സാധാരണ സേവിങ്സ് അക്കൗണ്ടിൽ ഒരു മാസം ഒരു നിശ്ചിത എണ്ണം വിനിമയങ്ങളാണ് സൗജന്യമായി ലഭിക്കുന്നത്.ഈ പരിധി കഴിഞ്ഞാൽ ബാങ്ക് നിങ്ങളിൽ നിന്ന് ചാർജുകൾ ഈടാക്കും. എന്നാൽ, ലളിതമായ ചില നടപടികൾ കൈക്കൊള്ളുകയാണെങ്കിൽ നമുക്ക് എ.ടി.എം ചാർജുകൾ ഒഴിവാക്കാവുന്നതോ കുറയ്ക്കാവുന്നതോ ആണ്.

വിനിമയ പരിധി കൃത്യമായി ട്രാക്ക് ചെയ്യുക. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ യുപിഐ പേയ്മെന്റുകൾ നടത്തി മറ്റു കാർഡുകൾ ഉപയോഗിക്കാം. പരിധിയില്ലാത്ത സേവനങ്ങൾ നൽകുന്ന ബാങ്കുകളും, 25000 രൂപയ്ക്ക് മുകളിൽ പണം സൂക്ഷിക്കുന്ന അക്കൗണ്ടുകൾക്ക് പരിധിയില്ലാതെ സേവനങൾ നൽകുന്ന ബാങ്കുകളുമുണ്ട്. ആവശ്യമുള്ള തുക ഒരുമിച്ചെടുക്കുന്നത് നന്നായിരിക്കും. ചെറിയ തുകകൾക്കായി പലതവണ കയറിയിറങ്ങുന്നത് ഒഴിവാക്കുക. ബാലൻസ് പരിശോധിക്കുന്നത് പോലെയുള്ള ആവശ്യങ്ങൾക്ക് സ്വന്തം ബാങ്കിന്റെ എ.ടി.എമ്മിൽ മാത്രം കയറാൻ പരമാവധി ശ്രമിക്കുക.

ഇനി പണം പിൻവലിച്ചിട്ട് അത് കൈയ്യിൽ കിട്ടാതിരിക്കുകയും അക്കൗണ്ടിൽ നിന്ന് പൈസ പോവുകയും ചെയ്യുന്ന അവസ്ഥയാണെങ്കിൽ ചെയ്യേണ്ടത് എന്തെന്ന് നോക്കാം. പണം ഡിഡക്ട് ചെയ്യപ്പെടുകയും ലഭിക്കാതിരിക്കുകയും ചെയ്താൽ 5 ദിവസത്തിനുള്ളിൽ അക്കൗണ്ടിലേക്ക് തിരികെ നൽകണമെന്നാണ് നിയമം. ഇങ്ങനെ ലഭിച്ചില്ലെങ്കിൽ കാർഡ് ഇഷ്യു ചെയ്ത ബാങ്കിലും എ.ടി.എം ഉടമസ്ഥതയുള്ള ബാങ്കിലും പരാതി നൽകാം. ഇത്തരത്തിൽ പണം അനുവദിച്ചില്ലെങ്കിൽ ബാങ്ക് നഷ്ടപരിഹാരം നൽകണം. ഓരോ ദിവസത്തിനും 100 രൂപയാണ് ഉപയോക്താവിന് നൽകേണ്ടത്. ഇത് ഉപയോക്താവ് ക്ലെയിം ചെയ്തില്ലെങ്കിലും നൽകണം. പണവും, നഷ്ടപരിഹാരവും ലഭിച്ചില്ലെങ്കിൽ ബാങ്കിൽ പരാതി നൽകാം. 30 ദിവസത്തിനുള്ളിൽ പരിഹാരമായില്ലെങ്കിൽ ആർ.ബി.ഐ ഓംബുഡ്സ്മാന് ഓൺലൈനായി പരാതി സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button