Kallanum Bhagavathiyum
ThiruvananthapuramKeralaNattuvarthaLatest NewsNews

കേരളത്തിൽ ഭരണകാര്യങ്ങൾ തീരുമാനിക്കുന്നത് പാർട്ടി കമ്മിറ്റി ചേർന്ന്: രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: മന്ത്രിസഭായോഗം ചേർന്നല്ല മറിച്ച് പാർട്ടി കമ്മിറ്റി ചേർന്നാണ് കേരളത്തിൽ ഭരണകാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫ് കൺവീനർ വാർത്താസമ്മേളനം നടത്തി വെള്ളക്കരം കൂട്ടുമെന്ന് പ്രഖ്യാപിച്ചത് ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമാണെന്നും എൽഡിഎഫ് യോഗത്തിൽ വെള്ളക്കരം കൂട്ടാനുള്ള തീരുമാനമെടുത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

‘ഇടതുമുന്നണി യോഗത്തിൽ നിരക്ക് വർധിപ്പിക്കാനുള്ള നിർദ്ദേശം മുന്നോട്ടുവച്ച മന്ത്രി റോഷി അഗസ്റ്റിൻ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. വെള്ളക്കരം കൂട്ടുന്നതോടെ സാധാരണക്കാരന് 200 രൂപ മുതൽ പ്രതിമാസ വർധനവുണ്ടാകും. ജീവിത സാഹചര്യം ദുസ്സഹമായ സംസ്ഥാനത്ത് ജനങ്ങളുടെ മേൽ അമിതഭാരം കെട്ടിവയ്ക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. ഒന്നിനും വിലകൂട്ടില്ലെന്ന് പറഞ്ഞ് അധികാരത്തിൽ എത്തിയ ഇടതുസർക്കാർ വിലകൂട്ടാത്തതായിട്ട് ഒന്നുമില്ലെന്ന അവസ്ഥയാണുള്ളത്,’ സുരേന്ദ്രൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button