KeralaLatest NewsNews

ഡ്യൂട്ടിയുടെ പേരിലുള്ള മാനസിക പീഡനം ചോദ്യം ചെയ്തു; വനിത പൊലീസുകാരിയെ എസ്ഐ അപമാനിച്ച് ഇറക്കിവിട്ടെന്ന് പരാതി

കൊച്ചി: ഡ്യൂട്ടിയുടെ പേരിലുള്ള മാനസിക പീഡനം ചോദ്യം ചെയ്ത വനിത പൊലീസുകാരിയെ എസ്ഐ അപമാനിച്ച് ഇറക്കിവിട്ടെന്ന് പരാതി. സംഭവത്തിന് പിന്നാലെ വിശ്രമ മുറിയിൽ കയറി വാതിലടച്ച ഉദ്യോഗസ്ഥയെ സഹപ്രവർത്തകർ വാതിൽ ചവിട്ടി പൊളിച്ച് ആണ് പുറത്തിറക്കിയത്. ഇന്ന് രാവിലെ എറണാകുളം പനങ്ങാട് സ്റ്റേഷനിലാണ് സംഭവം.

എസ്ഐ ജിൻസൻ ഡൊമനിക്കിന്‍റെ നടപടിയിലാണ് വനിത സിപിഒ പ്രതിഷേധം ഉയർത്തിയത്.

രാവിലെ സ്റ്റേഷൻ ഡ്യൂട്ടിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ അധിക്ഷേപവാക്കുകൾ പറഞ്ഞ് ഇറക്കിവിട്ടെന്നാണ് ആരോപണം. സംഭവത്തിൽ ഡിസിപി അന്വേഷണത്തിന് നിർദ്ദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button