PathanamthittaKeralaNattuvarthaLatest NewsNews

പി​​ക്ക് അ​​പ്പ് വാ​​ന്‍ നി​​യ​​ന്ത്ര​​ണം​വി​​ട്ട് ര​​ണ്ട് കാ​​റു​​ക​​ളി​​ലി​​ടി​​ച്ചു: ഏ​​ഴു​​പേ​​ര്‍​ക്ക് പ​​രി​​ക്ക്

പി​​ക്ക് അ​​പ്പ് വാ​​നി​ന്‍റെ ഡ്രൈ​​വ​​ര്‍​ക്കും ഇ​​ന്നോ​​വ കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന ആ​​റു​​പേ​​ര്‍​ക്കും ആണ് പരിക്കേറ്റത്

ച​​ങ്ങ​​നാ​​ശേ​​രി: എ​​ന്‍​എ​​ച്ച്183​​യി​​ല്‍ തു​​രു​​ത്തി​​യിലുണ്ടായ അ​​പ​​ക​​ടത്തിൽ കു​​ട്ടി​​ക​​ള​​ട​​ക്കം ഏ​​ഴു​​പേ​​ര്‍​ക്ക് പ​​രി​​ക്ക്.​ പി​​ക്ക് അ​​പ്പ് വാ​​നി​ന്‍റെ ഡ്രൈ​​വ​​ര്‍​ക്കും ഇ​​ന്നോ​​വ കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന ആ​​റു​​പേ​​ര്‍​ക്കും ആണ് പരിക്കേറ്റത്. പ​​രി​​ക്കേ​​റ്റ ആ​​നി​​ക്കാ​​ട് ഇ​​ല്ലി​​ക്ക​​ല്‍ ജോ​​ബി​​ന്‍ ജേ​​ക്ക​​ബ്(42), സി​​സി തോ​​മ​​സ്(41), ഇ​​വാ​​ന ലി​​സ് ജോ​​ബി​​ന്‍(​ആ​റ്), ഏ​​ദ​​ന്‍ ജോ​​ബി​​ന്‍(13), ജെ​​യ്ഡ​​ന്‍(10), ആ​​ഗ്ന​​സ് (കു​ഞ്ഞൂ​​ഞ്ഞ​​മ്മ-73)​​എ​​ന്നി​​വ​​രെ ചെ​​ത്തി​​പ്പു​​ഴ സെ​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു. ആ​​ഗ്ന​​സ് ഒ​​ഴി​​കെ ബാ​​ക്കി​​യു​​ള്ള​​വ​​ർ ആശുപത്രി വിട്ടു.

Read Also : വധശ്രമക്കേസില്‍ 10 വര്‍ഷം തടവ്: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി

തു​​രു​​ത്തി കാ​​നാ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​നു സ​​മീ​​പം ഇ​​ന്ന​​ലെ ഉ​​ച്ച​​ക്ക് 12.30നാ​​ണ് സം​​ഭ​​വം. ഏ​​ത്ത​​ക്കു​​ല ക​​യ​​റ്റി​​വ​​ന്ന പി​​ക്ക് അ​​പ്പ് വാ​​ന്‍ നി​​യ​​ന്ത്ര​​ണം​വി​​ട്ട് നി​​ര്‍​ത്തി​​യി​​ട്ടി​​രു​​ന്ന ര​​ണ്ട് കാ​​റു​​ക​​ളി​​ലി​​ടി​​ക്കുകയായിരുന്നു.

ച​​ങ്ങ​​നാ​​ശേ​​രി പൊലീ​​സെ​​ത്തിയാണ് അ​​പ​​ക​​ട​​ത്തി​​ല്‍​പ്പെ​​ട്ട വാ​​ഹ​​ന​​ങ്ങ​​ള്‍ നീ​​ക്കി റോ​​ഡി​​ലെ ഗ​​താ​​ഗ​​ത​​ തടസം നീക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button