KeralaLatest NewsNews

‘മുഖ്യമന്ത്രിമാര്‍ കോട്ടൊന്നും ഇടാറില്ലല്ലോ, പറയുന്ന ആളാണോ കോട്ട് തയ്പ്പിച്ചത്? ചെന്നിത്തലയ്ക്ക് മറുപടിയുമായി തരൂര്‍

കണ്ണൂര്‍: മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ചവര്‍ ഊരി വയ്ക്കണമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി ശശി തരൂര്‍ എംപി. ‘ഞാന്‍ മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ചിട്ടില്ല. ആരെന്ത് പറഞ്ഞാലും പ്രശ്നമില്ല. നാട്ടുകാര്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് കേരളത്തില്‍ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിക്കുന്നത്. ഈ പരിപാടികള്‍ ഉപേക്ഷിക്കേണ്ട കാര്യമില്ല’, ശശി തരൂര്‍ പറഞ്ഞു.

Read Also: ഞാന്‍ സന്നിധാനത്ത് അയ്യന്റെ അടുത്താണ്, എന്റെ ജീവിതത്തില്‍ ജനുവരി 14ന് ഒരുപാട് പ്രാധാന്യം ഉണ്ട്: ഉണ്ണി മുകുന്ദന്‍

‘നമ്മുടെ മുഖ്യമന്ത്രിമാര്‍ സാധാരണ കോട്ടൊന്നും ഇടാറില്ലല്ലോ. എവിടെ നിന്നാണ് ഈ കോട്ട് വന്നതെന്നും ആരാണ് കോട്ട് തയ്പ്പിച്ചുവച്ചിരിക്കുന്നതെന്നും പറയുന്നവരോട് ചോദിക്കണ്ടേ?. 14 വര്‍ഷമായി ചെയ്യുന്നത് ഇപ്പോഴും ചെയ്യുന്നു. ക്ഷണം വരുമ്പോള്‍ സമയം കിട്ടുന്നതുപോലെ ഓരോ സ്ഥലത്തും പോയി പ്രസംഗിക്കുന്നു,’ തരൂര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button