PathanamthittaKeralaNattuvarthaLatest NewsNews

കേരളത്തെ ഒതുക്കാൻ കേന്ദ്രത്തിന്റെ ശ്രമം: കേരളം സമാധാനപരമായ നാടായത് ആര്‍എസ്എസിന്റെ നേട്ടം കൊണ്ടല്ലെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: കേരളത്തെ ഒതുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം സമാധാനപരമായ നാടായത് ആര്‍എസ്എസിന്റെ നേട്ടം കൊണ്ടല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിക്കാന്‍ നോക്കുന്നു എന്നും കേന്ദ്ര സഹായം കേരളത്തിന് നിഷേധിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ, സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജാഥ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button