Latest NewsNews

‘വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൽ നിന്നും ഒരു പ്രമുഖൻ ബിജെപിയിലേക്ക് പോകും: മുഖ്യമന്ത്രി

പത്തനംതിട്ട: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുൻപ്, കോൺഗ്രസിൽ നിന്നും ഒരു പ്രമുഖൻ ബിജെപിയിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയെ നേരിടാൻ തക്കവണ്ണം ഒരു രാഷ്ട്രീയ ശക്തിയായി ഉയർന്നുവരാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിന് ആകില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

കോൺഗ്രസിന്റെ പല പ്രമുഖ നേതാക്കളും ഇപ്പോൾ ബിജെപിയിലേക്ക് കൂറുമാറിക്കഴിഞ്ഞുവെന്നും ആവശ്യമെങ്കിൽ ബിജെപിയിലേക്ക് പോകുമെന്ന് പറയുന്ന ഒരു കെപിസിസി അദ്ധ്യക്ഷനാണ് പാർട്ടിയ്ക്കുള്ളതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആറന്മുളയിൽ സിപിഎം കോഴഞ്ചേരി ഏരിയ കമ്മിറ്റിയുടെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button