KeralaLatest NewsNews

കോഴിക്കോട് പെരുമ്പാമ്പിന്‍ കൂട്ടം; അഞ്ച് പെരുമ്പാമ്പുകളെ കണ്ടെത്തി

കോഴിക്കോട്: പള്ളിക്കണ്ടിയില്‍ പെരുമ്പാമ്പിന്‍ കൂട്ടം. അഞ്ച് പെരുമ്പാമ്പുകളെയാണ് കണ്ടെത്തിയത്. കോതിയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്‍റ് സ്ഥാപിക്കാന്‍ പോകുന്ന സ്ഥലത്താണ് പാമ്പുകളെ കണ്ടത്. നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ അഞ്ച് പാമ്പുകളേയും പിടികൂടി. പിന്നീട് മാത്തോട്ടം വനശ്രീയിലേക്ക് മാറ്റി, കല്ലായ് പുഴയോട് ചേര്‍ന്ന സ്ഥലത്താണ് പെരുമ്പാമ്പുകളെ കണ്ടെത്തിയത്.

അടുത്തിടെ, വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ വമ്പന്‍ രാജ വെമ്പാലയെ കണ്ടെത്തിയിരുന്നു. പാലക്കുഴി ഉണ്ടപ്ലാക്കല്‍ കുഞ്ഞുമോന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിലായിരുന്നു രാജവെമ്പാല കയറിക്കൂടിയത്. ഒടുവില്‍ വനപാലക സംഘമെത്തി രാജ വെമ്പാലയെ പിടികൂടി.

10 വയസ്സ് പ്രായവും 30 കിലോയോളം തൂക്കവുമുള്ള ആൺ രാജവെമ്പാലയാണ് നിര്‍ത്തിയിട്ട കാറിനുള്ളില്‍ കയറിക്കൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button