Latest NewsIndiaInternational

ലളിത് മോദി ഗുരുതരാവസ്ഥയിൽ: ജീവൻ നിലനിർത്തുന്നത് ഓക്സിജൻ സഹായത്താൽ

ലണ്ടൻ; ഇന്ത്യൻ പ്രീമിയർ ലീഗ് മുൻ ചെയർമാൻ ലളിത് മോദി ഗുരുതരാവസ്ഥയിൽ. രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണ കോവിഡ്ബാധിതൻ ആയെന്നും പിന്നാലെ ന്യുമോണിയ പിടിപ്പെട്ടതായി അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി. ‘രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണയാണ് കോവിഡ് ബാധിച്ചത്.

ഇതിനു പിന്നാലെ ഇൻഫ്ലുവെ‌ൻസയും ന്യുമോണിയയും പിടിപെട്ടു. മൂന്നാഴ്ചയോളം രോഗവുമായി മല്ലിട്ടു. ഒടുവിൽ എയർ ആംബുലൻസിൽ രണ്ടു ഡോക്ടർമാരുടെയും മകന്റെയും സഹായത്തോടെ ലണ്ടനിൽ തിരിച്ചെത്തി. ഇപ്പോഴും 24 മണിക്കൂറും ഓക്സിജൻ സഹായത്താലാണ് കഴിയുന്നത്.’–ലളിത് മോദി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും രോ​ഗവിവരവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

മെക്സിക്കോയിൽ ജയിലിൽ ആയിരുന്ന ലളിത് മോദിയെ ലണ്ടനിലേക്ക് എത്തിക്കുകയായിരുന്നു. മൂന്ന് ആഴ്ചയായി മെക്സിക്കോയിൽ ജയിലിൽ ആയിരുന്നു. രോ​ഗസമയത്ത് തനിക്ക് പിന്തുണ നൽകിയ ഡോക്ടർമാർക്കും തന്റെ മകനും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞുകൊണ്ടും അദ്ദേഹം കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ലളിത് മോദിയെ സാമ്പത്തിക തട്ടിപ്പുകളുടെ പേരിൽ 2010ൽ ഐപിഎലിൽനിന്നു പുറത്താക്കിയിരുന്നു. തുടർന്ന് ബിസിസിഐയിൽനിന്ന് ആജീവനാന്ത വിലക്കു ലഭിച്ച ലളിത് മോദി ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button