Latest NewsNewsInternational

കിടപ്പറയില്‍ ഭാര്യയ്‌ക്കൊപ്പം കാമുകന്‍, വീട്ടിലെത്തിയ ഭര്‍ത്താവ് കാമുകന്റെ തല വെട്ടി

രാത്രിയില്‍ യുവാവ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയും കാമുകനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണെന്ന് വ്യക്തമായി

റാഞ്ചി: ഭാര്യയുടെ അവിഹിതം കൈയോടെ പിടികൂടിയ ഭര്‍ത്താവ് കാമുകനെ വെട്ടിക്കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലാണ് സംഭവം. കിടക്ക പങ്കിട്ട കാമുകനെ പിടികൂടി തലവെട്ടിയെടുക്കുകയായിരുന്നു. ജാര്‍ഖണ്ഡിലെ ലോഞ്ചോ ഗ്രാമത്തില്‍ കഴിഞ്ഞദിവസമായിരുന്നു ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്.

Read Also: പെരുമ്പാവൂർ റബ്ബർ പ്രൊസസിംഗ് സൊസൈറ്റിയുടെ പുകപ്പുരയ്ക്ക് തീപിടിച്ചു

ശ്യാംലാല്‍ ഹെംബ്രം എന്നയാളാണ് കൊലപ്പെട്ടത്. കൊലനടത്തിയ വിശ്വനാഥ് സുന്ദിയെ പൊലീസ് അറസ്റ്റുചെയ്തു. ശ്യാംലാലും തന്റെ ഭാര്യയുമായി അടുപ്പത്തിലാണെന്ന് വിശ്വനാഥിന് സംശയമുണ്ടായിരുന്നു. സൂചനകള്‍ ലഭിച്ചെങ്കിലും വ്യക്തമായ തെളിവുകള്‍ ഒന്നും കിട്ടിയില്ല. എന്നാല്‍ കഴിഞ്ഞദിവസം രാത്രി വിശ്വനാഥ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയും കാമുകനും കിടപ്പുമുറിയിലുണ്ടായിരുന്നു. ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണെന്ന് വ്യക്തമായതോടെ വിശ്വനാഥ് കിടപ്പുമുറിയില്‍ എത്തുകയും ശ്യാംലാലിനെ പിടികൂടുകയുമായിരുന്നു. മര്‍ദ്ദിച്ച് അവശനാക്കിയശേഷം വഴിച്ചിഴച്ച് വീടിന് പുറത്തുകൊണ്ടുവന്ന് അടുത്തുള്ള മരത്തില്‍ കെട്ടിയിട്ടു. തുടര്‍ന്ന് കോടാലികൊണ്ട് തലവെട്ടിയെടുക്കുകയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

തലവെട്ടിയെടുക്കാന്‍ ഉപയോഗിച്ച് കോടാലി പൊലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണമാരംഭിച്ചതായി പൊലീസ് അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button