Latest NewsNewsIndia

ഗൃഹനാഥയ്ക്ക് പ്രതിമാസം 2000 രൂപ: കർണാടക തെരഞ്ഞെടുപ്പിൽ വാ​ഗ്ദാനവുമായി കോൺഗ്രസ്

ബെംഗളൂരു: സ്ത്രീ ശാക്തീകരണത്തിനായി ഗൃഹ​​ ലക്ഷ്മി യോജന എന്ന പുത്തൻ പ​ദ്ധതി മുന്നോട്ടു വെച്ച് കർണാടക കോൺ​ഗ്രസ്. എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന തിരഞ്ഞെടുപ്പു വാ​ഗ്ദാനത്തിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ​പാചകവാതകത്തിന്റെ വില വർദ്ധനവ് ഉൾപ്പെടെ, ദൈനംദിന ചെലവുകൾ കൂടിവരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കമെന്നും 1.5 കോടിയിലധികം സ്ത്രീകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

കർണാടകയിലെ ഓരോ സ്ത്രീക്കും സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പു വരുത്താൻ ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് ആഗ്രഹിക്കുന്നുവെന്നും സംസ്ഥാനത്തെ ഓരോ സ്ത്രീയും ശാക്തീകരിക്കപ്പെടണമെന്നും പാർട്ടി അറിയിച്ചു.

സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകണമെന്നും അവരുടെ മക്കളെ സംരക്ഷിക്കാൻ പ്രാപ്തരാകണമെന്നും പാർട്ടി ആഗ്രഹിക്കുന്നതായും സംസ്ഥാന കോൺ​​ഗ്രസ് ഘടകം വ്യക്തമാക്കി. വനിതാ പ്രവർത്തകരുടെ സാന്നിധ്യത്തിൽ പ്രിയങ്കാ ഗാന്ധി നൽകിയ വാ​ഗ്ദാനമാണ് തങ്ങൾ നടപ്പിലാക്കാൻ ആ​ഗ്രഹിക്കുന്നതെന്നും കോൺഗ്രസ് അറിയിച്ചു.

മറുപടി പറയാൻ സൗകര്യമില്ല: ഇഡി ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറാകാതെ പി വി അൻവർ

‘ഞങ്ങൾ അധികാരത്തിൽ വന്നാൽ ഓരോ ​ഗൃഹനാഥയ്ക്കും പ്രതിമാസം 2000 രൂപ നൽകുമെന്ന് കോൺഗ്രസ് ഉറപ്പുനൽകുന്നു. അവരുടെ അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് അയക്കും. കുടുംബത്തെ നയിക്കുന്നയാളാണ് സ്ത്രീ. ഓരോ സ്ത്രീക്കും ലഭിക്കുന്ന ഈ വരുമാനം വിലക്കയറ്റത്തിനിടയിലും പാചകവാതക വില വർദ്ധനവിനിടയിലും പിടിച്ചു നിൽക്കാനും കുടുംബം മുന്നോട്ടു കൊണ്ടുപോകാനും ‌‌ അവരെ സഹായിക്കും’, കോൺഗ്രസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button