Latest NewsKeralaNews

ഭക്തരെ പിടിച്ചു തള്ളാൻ അനുമതി കൊടുത്തിരുന്നോ? സംഭവം നീതീകരിക്കാനാവില്ല, രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ തീർഥാടകരെ ദേവസ്വം ഗാർഡ് പിടിച്ചു തള്ളിയ സംഭവത്തിൽ രൂക്ഷ വിമർശനം ഉയർത്തി വിമര്‍ശനവുമായി ഹൈക്കോടതി. ഭക്തരെ പിടിച്ചു തള്ളാൻ അനുമതി കൊടുത്തിരുന്നോയെന്ന് ദേവസ്വം ബോർഡിനോട്  ദേവസ്വം ബെഞ്ച് ആരാഞ്ഞു. ഭക്തരുടെ ശരീരത്തിൽ സ്പർശിക്കാൻ ആരോപണവിധേയന് എങ്ങനെ കഴിഞ്ഞെന്നു ചോദിച്ച കോടതി മറ്റുള്ള പലരും ഭക്തരെ നിയന്ത്രിക്കുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു. സംഭവം നീതികരിക്കാനാകാത്തതാണ്. ആരോപണവിധേയൻ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറിയത് എന്നും കോടതി ചോദിച്ചു. ആരോപണ വിധേയനായ ദേവസ്വം ഗാർഡിനെയും അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറെയും ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തു.

രാവിലെ ഹർജി പരിഗണിച്ച കോടതി സ്പെഷ്യൽ കമ്മീഷണറോ പൊലീസിനും വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. ഉച്ചകഴിഞ്ഞു വീണ്ടും കേസ് പരിഗണിക്കുമ്പോൾ ശബരിമല സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചു. വാച്ചറുടെ വിവരങ്ങൾ ദേവസ്വം ബോർഡ് കോടതിക്കു കൈമാറി. ചീഫ് വിജിലൻസ് & സെക്യൂരിറ്റി ഓഫീസറും റിപ്പോർട്ട് നൽകി.

അപമര്യാദയായി പെരുമാറിയ ദേവസ്വം ഗാർഡിനെതിരെ നടപടിയെടുത്തുവെന്നു സെക്യൂരിറ്റി ഓഫീസർ റിപ്പോർട്ടിൽ അറിയിച്ചു. ദേവസ്വം ഗാർഡിനെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറോടും നിർദേശിച്ചു. വിഷയം ഹൈക്കോടതി 24 ന് വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button