Latest NewsNewsAutomobile

മാരുതിയുടെ കാറുകൾക്ക് ഇനി ചെലവേറും, പുതുവർഷത്തിൽ വില വർദ്ധിപ്പിച്ചു

പലപ്പോഴും വില വർദ്ധനവ് ഏർപ്പെടുത്തുമ്പോൾ വാഹനങ്ങളുടെ വിൽപ്പനയെ ബാധിക്കാറുണ്ട്

രാജ്യത്ത് വാഹനങ്ങളുടെ വില വർദ്ധിപ്പിച്ച് പ്രമുഖ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, വാഹന ശ്രേണിയിലുടനീളം ഏകദേശം 1.1 ശതമാനം വരെയാണ് വില വർദ്ധിപ്പിക്കുന്നത്. പുതുവർഷത്തിൽ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുമെന്ന മുന്നറിയിപ്പ് മാരുതി സുസുക്കി നൽകിയിരുന്നു. നടപ്പു സാമ്പത്തിക വർഷം രണ്ടാമത്തെ വില വർദ്ധനവാണ് ഇത്തവണത്തേത്. 2022 ഏപ്രിലിൽ തിരഞ്ഞെടുത്ത ചില മോഡലുകളുടെ വില മാരുതി സുസുക്കി ഉയർത്തിയിരുന്നു.

2023- ൽ കാർബൺ പുറന്തള്ളൽ മാനദണ്ഡങ്ങൾക്ക് അനുസൃതമായി വാഹന ശ്രേണി പുതുക്കാൻ മാരുതി പദ്ധതിയിട്ടിയിരുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന ചെലവുകളുടെ ആഘാതം നികത്തുന്നതിന്റെ ഭാഗമായാണ് വില വർദ്ധിപ്പിക്കുന്നത്. പലപ്പോഴും വില വർദ്ധനവ് ഏർപ്പെടുത്തുമ്പോൾ വാഹനങ്ങളുടെ വിൽപ്പനയെ ബാധിക്കാറുണ്ട്. വിപണിയിൽ ഒട്ടനവധി പ്രതികൂല ഘടകങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വില വർദ്ധനവ്.

Also Read: ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത് കെസിഎ, സർക്കാരിന് കെസിഎക്ക് മേൽ നിയന്ത്രണമില്ല, വാക്കുകൾ വളച്ചൊടിച്ചെന്ന് കായിക മന്ത്രി

മാരുതി സുസുക്കിക്ക് പുറമേ, നിരവധി വാഹന നിർമ്മാതാക്കൾ പുതുവർഷത്തിൽ വാഹനങ്ങളുടെ വില ഉയർത്താൻ പദ്ധതിയിട്ടിരുന്നു. ജനുവരിയിൽ തന്നെ വില വർദ്ധിപ്പിക്കാനാണ് ഹ്യുണ്ടായിയുടെ തീരുമാനം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ടാറ്റ മോട്ടോഴ്സ്, സ്കോഡ, വോൾവോ തുടങ്ങിയ കമ്പനികൾ വില വർദ്ധിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button