Latest NewsUAENewsInternationalGulf

റാസൽഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് ബസ് സർവീസ് ആരംഭിച്ചു: വിശദ വിവരങ്ങൾ അറിയാം

ദുബായ്: ഗ്ലോബൽ വില്ലേജിലേക്കുള്ള പുതിയ പൊതു ബസ് റൂട്ട് ആരംഭിച്ചു. റാസൽഖൈമ നിവാസികൾക്ക് ദുബായിലെ ഗ്ലോബൽ വില്ലേജിലേക്ക് ഇനി പൊതു ബസിൽ യാത്ര ചെയ്യാം. വൺവേ ടിക്കറ്റിന് 30 ദിർഹമാണ് ചാർജ്. ആഴ്ച്ചയിൽ മൂന്ന് ദിവസമാണ് സർവ്വീസുള്ളത്.

Read Also: മലപ്പുറത്ത് ചെയ്യുന്ന സിനിമക്ക് പ്രത്യേക താല്‍പര്യമുണ്ടോ?: മാളികപ്പുറത്തിനെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് സംവിധായകന്‍

റാസൽ ഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റിയും ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമാണ് ബസ് സർവ്വീസ് ആരംഭിച്ചത്. വാഹന സൗകര്യമില്ലാത്തവർക്ക് പുതിയ സർവ്വീസ് ഏറെ ആശ്വസകരമാണ്. എല്ലാ വെള്ളി, ശനി, ഞായർ ദിവസങ്ങളിലും രണ്ട് റൗണ്ട് ട്രിപ്പുകളോടെ മാത്രമേ ബസ് സർവ്വീസ് ലഭ്യമാകൂ. റാസൽഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്കുള്ള യാത്രകൾ വൈകിട്ട് 3 മണിക്കും 5 മണിക്കും, ഗ്ലോബൽ വില്ലേജിൽ നിന്ന് എമിറേറ്റിലേക്കുള്ള യാത്രകൾ രാത്രി 10 മണിക്കും 12 മണിക്കും ആണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

Read Also: സിപിഎം നേതാവിനെതിരെയുള്ള ആരോപണം സത്യമാണോ എന്നറിയാന്‍ നേതാക്കള്‍ അശ്ലീല ദൃശ്യങ്ങള്‍ ഒന്നിച്ചിരുന്ന് കണ്ടു: പുതിയ വിവാദം

shortlink

Related Articles

Post Your Comments

Related Articles


Back to top button