Latest NewsNewsIndia

ഒരു ഇന്ത്യ, ഒരു തിരഞ്ഞെടുപ്പ്, രാജ്യത്ത് എവിടെ നിന്നും വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനമൊരുങ്ങുന്നു

 

ന്യൂഡല്‍ഹി: രാജ്യത്ത് എവിടെ കഴിയുന്ന പൗരനും വോട്ട് ഉറപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ക്ക് തുടക്കമായി. ഒരു ഇന്ത്യ, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നതിന് മുന്നോടിയായാണ് നടപടികള്‍. അതിത്ഥി തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്കാകും പദ്ധതിയുടെ പ്രയോജനം ലഭിക്കുക. വോട്ടിംഗ് ശതമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയാണ് ലക്ഷ്യം.

Read Also: സാനിറ്ററി നാപ്കിനിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.30 കോടിയുടെ സ്വർണം പിടികൂടി

സ്വന്തം മണ്ഡലത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി സാങ്കേതിക സൗകര്യം ഉപയോഗിച്ച് നേരിടാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന വിധത്തിലുള്ള വോട്ടിംഗ് മെഷീനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവതരിപ്പിക്കുക.

സാങ്കേതികമായി വോട്ടിംഗ് മെഷീനായുള്ള തയ്യാറെടുപ്പുകള്‍ കമ്മീഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. കരട്പദ്ധതി അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളോട് വിശദീകരിച്ച ശേഷം മറ്റ് അനുബന്ധ നടപടികള്‍ കമ്മീഷന്‍ പൂര്‍ത്തിയാക്കും. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുതല്‍ ഇത്തരം വോട്ടിംഗ് മെഷീന്‍ ഉപയോഗിക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button