KeralaLatest NewsNews

പാലക്കാട് ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി മറിഞ്ഞു, ഡ്രൈനേജ് സ്ലാബ് തകര്‍ത്തു; ഒഴിവായത് വന്‍ ദുരന്തം

പാലക്കാട്: പാലക്കാട് കുളപ്പള്ളി പാതയിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. തേനൂർ അത്താഴംപെറ്റ ക്ഷേത്ര പരിസരത്ത് വെച്ചാണ് അപകടം നടന്നത്. കഞ്ചിക്കോട് നിന്ന് കോട്ടക്കലിലേക്ക് ഗ്യാസുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. നിയന്ത്രണം നഷ്ടപ്പെട്ടാണ് ലോറി മറിഞ്ഞത്. സമീപത്തെ ഒരു ഡ്രൈനേജ് സ്ലാബ് തകർത്തായിരുന്നു അപകടം.

അപകടത്തിൽ വൻ ദുരന്തമാണ് ഒഴിവായത്. അതിലൂടെ കടന്നുപോയ വാഹന യാത്രികരും അവിടെ ഉണ്ടായിരുന്ന നാട്ടുകാരും ചേർന്ന് വളരെ വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനായി ഫയർഫോഴ്സ് സംഭവസ്ഥലത്ത് എത്തി.

ഇതിലെല്ലാം തന്നെ നിറച്ച ഗ്യാസ് ആണ് ഉണ്ടായിരുന്നത്. ആളപായം ഉണ്ടായിട്ടില്ല. ഡ്രൈവർക്കടക്കം കാര്യമായ പരുക്കൊന്നും പറ്റിയില്ല. അപകടത്തെ തുടർന്ന് കുറച്ചു സമയം ഇവിടെ ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു. വാഹനങ്ങൾ അതുവഴി കടത്തി വിട്ടിരുന്നില്ല. അപകട സാധ്യത ഇല്ലെന്ന് ഫയർഫോഴ്സ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button