Latest NewsInternational

ഇന്ത്യയുമായി 3തവണ യുദ്ധം ചെയ്ത് നേടിയത് ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്‌മയും, ഇനി സമാധാനമാഗ്രഹിക്കുന്നു: പാക് പിഎം

ഇസ്ലാമാബാദ്: സമാധാനമാണ് തങ്ങൾ ആ​ഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ബോംബുകൾക്കും വെടിക്കോപ്പുകൾക്കുമായി വിഭവങ്ങൾ പാഴാക്കാൻ പാക്കിസ്ഥാൻ ആ​ഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അൽ അറബിയ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഷെഹ്ബാസ് ഷെരീഫ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുമായി നടത്തിയ മൂന്ന് യുദ്ധങ്ങൾ പാകിസ്ഥാന് നൽകിയത് കൂടുതൽ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്‌മയുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമാധാനമാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പാക്കിസ്ഥാൻ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും, എന്നാൽ കശ്‌മീരിൽ നടക്കുന്നത് അവസാനിപ്പിക്കണമെന്നും ഷെഹ്ബാസ് ഷെരീഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. “ഞങ്ങൾക്ക് എഞ്ചിനീയർമാരും ഡോക്‌ടർമാരും വൈദഗ്ധ്യമുള്ള തൊഴിലാളികളുമുണ്ട്. ഈ കഴിവുകൾ അഭിവൃദ്ധിക്കായി ഉപയോഗിക്കാനും മേഖലയിൽ സമാധാനം കൊണ്ടുവരാനും ഞങ്ങൾ ആഗ്രഹിക്കുന്നു, അതുവഴി ഇരു രാജ്യങ്ങൾക്കും വളരാൻ കഴിയും” ഷെരീഫ് വ്യക്തമാക്കി.

“സമാധാനപരമായി ജീവിച്ച് പുരോഗതി കൈവരിക്കുക, അല്ലെങ്കിൽ പരസ്‌പരം കലഹിച്ച് സമയവും വിഭവങ്ങളും പാഴാക്കേണ്ടത് നമ്മളാണ്. ഞങ്ങൾ ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങൾ നടത്തി, അവ ജനങ്ങൾക്ക് കൂടുതൽ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്‌മയും മാത്രമാണ് കൊണ്ടുവന്നത്. ഞങ്ങൾ പാഠം പഠിച്ചു, ഞങ്ങളുടെ യഥാർത്ഥ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെങ്കിൽ, സമാധാനത്തോടെ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” അദ്ദേഹം പറഞ്ഞു.

ബോംബുകൾക്കും വെടിക്കോപ്പുകൾക്കുമായി വിഭവങ്ങൾ പാഴാക്കാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നില്ലെന്ന് ഷെരീഫ് പ്രധാനമന്ത്രി മോദിക്ക് നൽകിയ സന്ദേശത്തിൽ പറഞ്ഞു. “ഞങ്ങൾ ആണവശക്തികളാണ്, ദൈവം വിലക്കിയ യുദ്ധം പൊട്ടിപുറപ്പെടുകയാണെങ്കിൽ, എന്താണ് സംഭവിച്ചതെന്ന് പറയാൻ ആര് ജീവിച്ചിരിക്കും?” ഷെരീഫ് ചോദിച്ചു. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയ ഷെരീഫ് അവ അവഗണിക്കാനാവില്ലെന്നും പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button