Latest NewsNewsIndiaCrime

വാഹനാപകടത്തെത്തുടർന്ന് വയോധികനെ സ്‌കൂട്ടറിന് പിന്നിൽ വലിച്ചിഴച്ചു: ദാരുണമായ ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു: അപകടത്തെ തുടർന്ന് ഒരു വൃദ്ധനെ സ്കൂട്ടറിന് പിന്നിലേക്ക് വലിച്ചിഴച്ചു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കർണാടകയിലെ ബെംഗളൂരു നഗരത്തിൽ നിന്ന് 71 വയസ്സുള്ള വൃദ്ധനെയാണ് റോഡിൽ സ്കൂട്ടറിന് പിന്നിൽ വലിച്ചിഴച്ചത്. ഇയാളെ ഒരു കിലോമീറ്ററോളം വലിച്ചിഴച്ചതായാണ് റിപ്പോട്ട്.

സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് ഒരു ഫോർ വീലറിൽ ഇടിക്കുകയായിരിക്കുന്നു. ചോദ്യം ചെയ്തപ്പോൾ സ്‌കൂട്ടർ ഓടിച്ചിരുന്നയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് ഫോർ വീലർ ഡ്രൈവർ, സ്‌കൂട്ടർ പിടിച്ച്‌ നിർത്താൻ ശ്രമിച്ചു.

ഈ സമയം, സ്‌കൂട്ടർ യാത്രക്കാരനായ ഇരുപത്തിയഞ്ചുകാരൻ നിർത്താതെ ഫോർ വീലർ ഡ്രൈവറെ സ്‌കൂട്ടറിന് പിന്നിൽ വലിച്ചിഴച്ചുകൊണ്ട് ഓടിച്ചു പോകുകയായിരുന്നു. തുടർന്ന് മറ്റ് വാഹനങ്ങൾ ഇടപെട്ട് സ്‌കൂട്ടർ നിർത്തുന്നത് വീഡിയോയിൽ കാണാം.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഉടൻ തന്നെ പോലീസ് നടപടിയെടുക്കുകയും സ്കൂട്ടർ ഡ്രൈവറെ പിടികൂടുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ വിജയപൂർ ജില്ല സ്വദേശിയായ മുത്തപ്പ (71) ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുചക്രവാഹന യാത്രക്കാരനായ സാഹിലിനെ ഗോവിന്ദരാജ് നഗർ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button