Onam 2021KeralaLatest NewsNews

വിദ്യാർത്ഥിനി ക്യാമ്പസില്‍ നിസ്‌കരിച്ച സംഭവം: വീഡിയോ വൈറലായതോടെ മതപരമായ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് സര്‍വ്വകലാശാല

വഡോദര: ഗുജറാത്തിലെ വഡോദര എംഎസ് യൂണിവേഴ്സിറ്റി വളപ്പില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. തിങ്കളാഴ്ച ക്യാമ്പസിനുള്ളില്‍ ഒരു പെണ്‍കുട്ടി നിസ്‌കരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കാമ്പസിനുള്ളില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് എംഎസ് സര്‍വകലാശാല അധികൃതര്‍ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള മതപരമായ പ്രവര്‍ത്തനം നടത്തുന്നതില്‍ നിന്ന് എല്ലാ വിദ്യാര്‍ത്ഥികളെയും ഫാക്കല്‍റ്റി അംഗങ്ങളെയും സര്‍വ്വകലാശാല വിലക്കിയിട്ടുണ്ട്.

വീഡിയോ വിവാദമായതോടെ വിദ്യാര്‍ത്ഥിനിക്കെതിരെ നടപടിയെടുക്കണമെന്ന് നിരവധി മത സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. വൈറലായ വീഡിയോയിലെ വിദ്യാര്‍ത്ഥിനിയെ കണ്ടെത്താനും നടപടിയെടുക്കാനും ഉന്നതതല അന്വേഷണവും ആരംഭിച്ചു.

ഏഴ് നടന്മാർ നോ പറഞ്ഞ ശേഷമാണ് ‘മുകുന്ദനുണ്ണി’ വിനീത് ശ്രീനിവാസനെ തേടിയെത്തിയത്

വെള്ളിയാഴ്ചയാണ് വിദ്യാര്‍ഥിനി ക്യാമ്പസില്‍ നിസ്‌കരിച്ചതെന്നും തിങ്കളാഴ്ച വീഡിയോ വൈറലായെന്നുമാണ് റിപ്പോർട്ട്. രണ്ട് മാസത്തിനിടെ സമാനമായ മൂന്ന് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍വ്വകലാശാല വളപ്പില്‍ നമസ്‌കരിക്കുന്നതിനെതിരെ \നിരവധി ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ആവശ്യമായ നടപടിയെടുക്കാന്‍ അന്വേഷണ സമിതി യോഗം ചേരുമെന്നും വിവരമുണ്ട്.

shortlink

Post Your Comments


Back to top button