ThiruvananthapuramLatest NewsKeralaNattuvarthaNews

സുനിതയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടു കൊന്ന് സെപ്റ്റിക് ടാങ്കില്‍ തളളിയ കേസ് : ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും പിഴയും

സുനിതയുടെ ഭർത്താവ് ജോയ് എന്ന ജോയ് ആന്റണിയെ ആണ് കോടതി ശിക്ഷിച്ചത്

തിരുവനന്തപുരം: ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീനഭവനില്‍ സുനിതയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടു കൊന്ന് സെപ്റ്റിക് ടാങ്കില്‍ തളളിയ കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. സുനിതയുടെ ഭർത്താവ് ജോയ് എന്ന ജോയ് ആന്റണിയെ ആണ് കോടതി ശിക്ഷിച്ചത്.

പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം അധിക തടവ് കൂടി അനുഭവിയ്ക്കണം. ജീവപര്യന്ത തടവിന് പുറമേ തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്.

Read Also : ബജറ്റ് റേഞ്ചിൽ സ്വന്തമാക്കാം, പുതിയ സ്മാർട്ട് വാച്ചുമായി ഗിസ്മോർ എത്തി

2013 ആഗസ്റ്റ് മൂന്നിനാണ് സുനിയുടെ ശരീര ഭാഗങ്ങള്‍ വീട്ടിലെ സെപ്റ്റിക്ക് ടാങ്കിൽ നിന്നും കണ്ടെത്തിയത്. സുനിതയെ ഭർത്താവ് ജോയി ആന്റണി ചുട്ടുകൊന്ന് പല കഷണങ്ങളാക്കി സെപ്റ്റിക്ക് ടാങ്കിലിട്ടുവെന്നാണ് പൊലീസിന്റെ കുറ്റപത്രം.

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button