KeralaLatest NewsNews

ചവറയില്‍ പോപ്പുലര്‍ഫ്രണ്ട് ഭീകരന്റെ വീട്ടില്‍ നിന്നും എന്‍ഐഎ കണ്ടെത്തിയത് നിര്‍ണായക വിവരങ്ങള്‍

കൊല്ലം: ചവറയില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഹിറ്റ്ലിസ്റ്റ് കണ്ടെത്തി. പിഎഫ്ഐ ഏരിയ റിപ്പോര്‍ട്ടര്‍ മുഹമ്മദ് സാദിഖിന്റെ വീട്ടിലായിരുന്നു റെയ്ഡ്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ആര്‍എസ്എസ് കാര്യകര്‍ത്താക്കളുടെ വിശദ വിവരങ്ങള്‍ അടങ്ങിയ രേഖകളാണ് ഇവിടെ നിന്നും എന്‍ഐഎ കണ്ടെത്തിയത്.

Read Also: ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക ക്യാമറ: നടപടിയുമായി അധികൃതർ

കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഭീകര സംഘടന ലക്ഷ്യമിട്ടിരുന്ന ആര്‍എസ്എസ് കാര്യകര്‍ത്താക്കളുടെ വിശദ വിവരങ്ങള്‍ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു. സാദിഖ് ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ പിആര്‍ഒ ആണ്.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടുകൂടി എന്‍ഐഎ കൊച്ചി യൂണിറ്റില്‍ നിന്നും എത്തിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ചവറ പോലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. റെയ്ഡിന് തൊട്ടുമുന്‍പാണ് വിവരം പോലീസിനെ അറിയിച്ചത്. റെയ്ഡില്‍ നിന്നും കണ്ടെത്തിയ വിവരങ്ങള്‍ കേരള പോലീസുമായി പങ്കുവെയ്ക്കാന്‍ എന്‍ഐഎ തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button