Latest NewsNewsInternational

‘മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള അബ്ദുൽ റഹ്‌മാൻ മക്കി ആഗോള ഭീകരന്‍’: പ്രഖ്യാപനവുമായി ഐക്യരാഷ്ട്രസഭ,ചൈനയ്ക്ക് തിരിച്ചടി

ലഷ്കർ കൊടുംഭീകരൻ അബ്ദുൽ റഹ്‌മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ. മക്കിയെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമത്തെ ചൈന നിരന്തരം എതിർത്തിരുന്നു. ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടത്തിലെ സുപ്രധാന നേട്ടമാണ് ഇപ്പോഴത്തെ യു.എൻ തീരുമാനം. പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പിന്റെ ഉപമേധാവിയെ കരിമ്പട്ടികയിൽ പെടുത്താനുള്ള ഇന്ത്യ-യു.എസ് സംയുക്ത നിർദ്ദേശത്തിൽ ചൈന പിടിമുറുക്കിയതോടെയായിരുന്നു സംഭവം ഏറെ ചർച്ചയായത്.

അബ്ദുൾ റഹ്മാൻ മക്കിയെ യു.എൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമായി കാണാം. ലഷ്‌കർ-ഇ-തൊയ്ബ, സെക്യൂരിറ്റി കൗൺസിലിന്റെ അൽ ക്വയ്ദ ഉപരോധ സമിതിക്ക് സമവായത്തിലൂടെ അദ്ദേഹത്തെ പട്ടികപ്പെടുത്താൻ വഴിയൊരുക്കുന്നു. അബ്ദുൽ റഹ്‌മാൻ മക്കിക്ക് 68 വയസുണ്ട്.ഇപ്പോഴും പാക്കിസ്ഥാനിൽ സ്വൈര്യവിഹാരം നടത്തുന്ന കൊടും ഭീകരൻ. ലഷ്കറെ ത്വയ്യിബ, ജമാഅത്തുദ്ദവ ഭീകര സംഘങ്ങളുടെ തലപ്പത്തെ രണ്ടാമൻ. കശ്മീരിൽ നിരന്തരം നടക്കുന്ന ഭീകരാക്രമണങ്ങളുടെ ബുദ്ധികേന്ദ്രങ്ങളിൽ ഒരാൾ. ലഷ്കർ ഭീകരർക്ക് പണം എത്തിക്കുന്ന ആഗോള ശൃഖലയുടെ ചുമതലക്കാരൻ. അമേരിക്ക തലയ്ക്ക് 16 കോടി വിലയിട്ട ഈ ഭീകരനെയാണ് ഇന്ന് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സെയിദിന്റെ ഉറ്റ ബന്ധുവാണ് അബ്ദുൽ റഹ്‌മാൻ മക്കി. കാശ്മീരിൽ നിരന്തരം ഭീകരാക്രമണങ്ങൾ നടത്തിയതിന് മക്കിയുടെ മകൻ ഉവൈദിനെ 2017 ൽ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു. അബ്ദുൽ റഹ്‌മാൻ മക്കിയെ യുഎന്നിന്‍റ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യയും അമേരിക്കയും ഏറെക്കാലമായി ശ്രമിക്കുകയായിരുന്നു. പോയ വർഷം ഈ നീക്കം ചൈന അവരുടെ വീറ്റോ അധികാരം ഉപയോഗിച്ച് തടയുകയായിരുന്നു. പാകിസ്ഥാൻ പൗരത്വമുള്ള ഭീകരരെ പിന്തുണയ്ക്കുന്ന ചൈനയുടെ നിലപാടിനെതിരെ ഇന്ത്യ പരസ്യ വിമർശനം ഉന്നയിക്കുകയും ചെയ്തു.

എന്തായാലും അന്താരാഷ്ട്ര സമ്മർദം ശക്തമായതോടെ ഇത്തവണ ചൈന വഴങ്ങി. അതുകൊണ്ടുതന്നെ ആഗോളതലത്തിൽ ഇന്ത്യയുടെ ഭീകര വിരുദ്ധ ശ്രമങ്ങൾക്കുള്ള നിർണായക വിജയമാണ് ഐക്യരാഷ്ട്രസഭയുടെ തീരുമാനം. 2019 മെയ് മാസത്തിൽ, പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി ആഗോള ബോഡി പ്രഖ്യാപിച്ചപ്പോൾ ഇന്ത്യ യു.എന്നിൽ വൻ നയതന്ത്ര വിജയം നേടിയിരുന്നു. ഈ വിഷയത്തിൽ ന്യൂഡൽഹി ആദ്യമായി ലോക ബോഡിയെ സമീപിച്ച് ഒരു ദശാബ്ദത്തിന് ശേഷമായിരുന്നു ഇത്. അസ്ഹറിനെ കരിമ്പട്ടികയിൽ പെടുത്താനുള്ള ശ്രമത്തിൽ 15 രാഷ്ട്രങ്ങളുടെ സംഘടനയിൽ ചൈന മാത്രമായിരുന്നു സാങ്കേതിക നിയന്ത്രണം സ്ഥാപിച്ച് ശ്രമങ്ങൾ തടഞ്ഞത്.

2009-ൽ ഇന്ത്യ ആദ്യമായി അസ്ഹറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള ആദ്യ നിർദ്ദേശം മുന്നോട്ടുവച്ചു. ഇതിനെത്തുടർന്ന് 2016ലും 2017ലും യു.എസും യു.കെയും ഫ്രാൻസും ചേർന്ന് സമാനമായ ശ്രമങ്ങൾ നടത്തിയെങ്കിലും എല്ലാ അവസരങ്ങളിലും ഇന്ത്യയുടെ നിർദ്ദേശം അംഗീകരിക്കുന്നതിൽ ഉപരോധ സമിതി തടഞ്ഞു. ചൈനയുടെ സമ്മർദ്ദപ്രകാരമായിരുന്നു ഇത്.

അതിനിടെ ഇന്ത്യയുമായി ചര്‍ച്ചക്ക് താത്പര്യം പ്രകടിപ്പിച്ച് പാകിസ്ഥാന്‍ രംഗത്തെത്തി. യുദ്ധങ്ങളിൽ നിന്ന് പാഠം പടിച്ചെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ശെരീഫ് പറഞ്ഞു. ഇനി വേണ്ടത് സമാധാനത്തിന്‍റെ മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button