Latest NewsKeralaNews

പിടി 7നെ തളയ്ക്കുന്നതിനുള്ള പ്രത്യേക ദൗത്യസംഘം നാളെ രാത്രിയോടെ ധോണിയിൽ, വെളളിയാഴ്ച മയക്കുവെടി വെയ്ക്കും

പാലക്കാട്: ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പിടി 7നെ വെള്ളിയാഴ്ച മയക്കുവെടി വെക്കും. കാട്ടാനയെ തളയ്ക്കുന്നതിനുള്ള പ്രത്യേക ദൗത്യസംഘം നാളെ രാത്രിയോടെ ധോണിയിൽ എത്തുമെന്നാണ് വിവരം. അതേസമയം പിടി സെവനെ പിടിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിലെ 4 പഞ്ചായത്തുകളിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു.

മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ, മുണ്ടൂർ പഞ്ചായത്തുകളിലാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ 6 മണി മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ പ്രതിഷേധത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button