Latest NewsNewsBusiness

സ്വർണത്തിന്റെ പിൻബലമുള്ള സ്റ്റേബിൾ കോയിനുകൾ പുറത്തിറക്കിയേക്കും, പുതിയ നീക്കവുമായി റഷ്യയും ഇറാനും

മൂല്യമുളള മറ്റേതെങ്കിലും വസ്തുവിന്റെ പിൻബലമുള്ള ക്രിപ്റ്റോ കറൻസികളെയാണ് സ്റ്റേബിൾ കോയിനുകൾ എന്ന വിശേഷിപ്പിക്കുന്നത്

ക്രിപ്റ്റോ വിപണിയിൽ ചുവടുകൾ കൂടുതൽ ശക്തമാക്കാനൊരുങ്ങി റഷ്യയും ഇറാനും. റിപ്പോർട്ടുകൾ പ്രകാരം, ക്രിപ്റ്റോ കറൻസിയിൽ വ്യാപാരം ചെയ്യാനുള്ള ശ്രമങ്ങളാണ് റഷ്യയും ഇറാനും നടത്തുന്നത്. ഇതിന്റെ ഭാഗമായി, പുതിയ ക്രിപ്റ്റോ കറൻസി അവതരിപ്പിക്കാൻ ഇരുരാജ്യങ്ങളും പദ്ധതിയിടുന്നുണ്ട്. സ്വർണത്തിന്റെ പിൻബലമുള്ള സ്റ്റേബിൾ കോയിനുകളായിരിക്കും പുറത്തിറക്കാൻ സാധ്യത.

സ്റ്റേബിൾ കോയിനുകൾ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇറാനിലെ കേന്ദ്ര ബാങ്കും, റഷ്യൻ അധികൃതരും നടത്തുന്നുണ്ട്. സ്റ്റേബിൾ കോയിനുകൾ പ്രാബല്യത്തിലാകുന്നതോടെ, വിവിധ ഉപരോധങ്ങൾ മറികടക്കാൻ ഇരുരാജ്യങ്ങൾക്കും സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം തന്നെ ഡോളർ ക്ഷാമം നേരിടുന്ന രാജ്യങ്ങൾക്ക് വ്യാപാരത്തിനായി ക്രിപ്റ്റോയെ ആശ്രയിക്കാവുന്നതാണ്.

Also Read: 2 പുതിയ സർവ്വീസുകൾ കൂടി ആരംഭിക്കാൻ ഇത്തിഹാദ്

സ്വർണത്തിന് പുറമേ, മൂല്യമുളള മറ്റേതെങ്കിലും വസ്തുവിന്റെ പിൻബലമുള്ള ക്രിപ്റ്റോ കറൻസികളെയാണ് സ്റ്റേബിൾ കോയിനുകൾ എന്ന വിശേഷിപ്പിക്കുന്നത്. ടെതർ ഗോൾഡ്, പക്സോസ് ഗോൾഡ്, ഗോൾഡ് കോയിൻ എന്നിവ സ്റ്റേബിൾ കോയിനുകളുടെ ഉദാഹരണങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button