AlappuzhaKeralaNattuvarthaLatest NewsNews

മക്കളെ സ്കൂൾ ബസിൽ കയറ്റി വിടാൻ പോയ വീട്ടമ്മയ്ക്ക് കുഴഞ്ഞു വീണ് ദാരുണാന്ത്യം

നങ്ങ്യാർകുളങ്ങര കോട്ടയ്ക്കകത്ത് ആദിഭവനത്തിൽ സുധാകരന്റെ ഭാര്യ രഞ്ജിനി (38) യാണ് മരിച്ചത്

ഹരിപ്പാട്: വീട്ടമ്മയ്ക്ക് കുഴഞ്ഞു വീണ് ദാരുണാന്ത്യം. നങ്ങ്യാർകുളങ്ങര കോട്ടയ്ക്കകത്ത് ആദിഭവനത്തിൽ സുധാകരന്റെ ഭാര്യ രഞ്ജിനി (38) യാണ് മരിച്ചത്.

Read Also : ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തരെ വിരട്ടി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍: ആവശ്യപ്പെട്ടത് 3 ലക്ഷം, 30,000 പിരിച്ച്‌ നല്‍കി

ഇന്നലെ രാവിലെ 8.30 ന് വീടിനു സമീപം ആണ് സംഭവം. നടുവട്ടം വി എച്ച് എസ് എസിൽ പഠിക്കുന്ന മക്കളെ സ്കൂൾ ബസിൽ കയറ്റി വിടാൻ പോകുന്ന വഴി പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന്, വീട്ടമ്മയെ ഉടൻ തന്നെ ഹരിപ്പാട് ഗവ.ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം ഇന്ന് (ചൊവ്വ) പകൽ 10 ന് നടന്നു. മക്കൾ : ആദിത്യൻ, ആര്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button